Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightmgg8

mgg8

text_fields
bookmark_border
തദ്ദേശ തെരഞ്ഞെടുപ്പ്​: പ്രത്യേക പദ്ധതികൾ തുടരാം; ഫണ്ടനുവദിക്കാം വീട്​ ലഭിച്ച്​ നിർമാണമാരംഭിച്ചവർക്ക്​ പണം ലഭിക്കും പി.പി. പ്രശാന്ത്​ തൃശൂർ: കേ​ന്ദ്ര-സംസ്​ഥാന സർക്കാറുകളുടെ പ്രത്യേക പദ്ധതികളിൽ തുടർപ്രവർത്തനങ്ങൾ നടത്താനും ഫണ്ടനുവദിക്കാനും പ്രഖ്യാപനം തടസ്സമല്ലെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷൻ. റോഡ്​ നിർമാണ പദ്ധതികൾ (എസ്​.ജി.ആർ.വൈ), അമൃത്​, സ്​മാർട്ട്​​ സിറ്റി പദ്ധതികളുടെ പ്രവർത്തനം തുടരാൻ ഫണ്ടനുവദിക്കുന്നത്​ തടസ്സമില്ല. എസ്​.ജി.ആർ.വൈ റോഡ്​ നിർമാണ പ്രവൃത്തികൾ പുതുതായി ചെയ്യണമെങ്കിൽ ജില്ല തെരഞ്ഞെടുപ്പ്​ ഉദ്യോഗസ്​ഥ​ൻെറഅനുമതിയോടെ തുടങ്ങാം. വിവിധ പദ്ധതികൾ പ്രകാരം വീട്​ ലഭിച്ച്​ നിർമാണ ജോലികൾ ആരംഭിച്ചവർക്ക്​ സാമ്പത്തിക സഹായം നൽകാൻ തടസ്സമില്ല. പുതിയ ഗുണഭോക്​താക്കളുടെ തെരഞ്ഞെടുപ്പും സാമ്പത്തിക സഹായ വിതരണവും പാടില്ല. സ്വയം തൊഴിൽ പദ്ധതികളിൽ ഭാഗികമായി സബ്​സിഡി ലഭിച്ച ഗ്രൂപ്പുകൾക്ക്​ ശേഷിച്ചവ നൽകാമെങ്കിലും പുതിയ ഗുണഭോക്​താക്കൾക്ക്​ നൽകാൻ പാടില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പ്​ പദ്ധതിയും അയ്യങ്കാളി പദ്ധതിയും കൂടുതൽ ജില്ലകളിലേക്ക്​ വ്യാപിപ്പിക്കാൻ പാടില്ല. തൊഴിൽ കാർഡ്​ ലഭിച്ചവർക്ക്​ നിലവിലെ പദ്ധതികളിൽ തൊഴിൽ നൽകാം. പുതിയ പദ്ധതി ആവശ്യമെങ്കിൽ ജില്ല തെരഞ്ഞെടുപ്പ്​ ഉദ്യോഗസ്​ഥനെ അറിയിക്കണം. നിർമാണാനുമതി ലഭിച്ച പണികൾ തുടങ്ങിയിട്ടില്ലെങ്കിൽ തെരഞ്ഞെടുപ്പിന്​ശേഷമേ ആരംഭിക്കാവൂ. പണി പൂർത്തിയായവക്ക്​ പണം നൽകുന്നതിൽ വിലക്കില്ല. പ്രകൃതിദുരന്തബാധിതർക്ക്​ തെരഞ്ഞെടുപ്പ് കമീഷ​ൻെറ അനുമതിയോടെ സർക്കാർ സഹായം നൽകാം. എന്നാൽ, ഭരണത്തിലുള്ള രാഷ്​ട്രീയകക്ഷിക്ക്​ നേട്ടമാകുന്ന രീതിയിൽ ചടങ്ങുകൾ നടത്തുന്നത്​ ഒഴിവാക്കണം. ഭാഗികമായോ പൂർണമായോ സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന സാമ്പത്തിക സ്​ഥാപനങ്ങളിൽ വായ്​പ കുടിശ്ശിക ഒഴിവാക്കുന്ന നടപടി പാടില്ല. തദ്ദേശസ്​ഥാപനത്തി​ൻെറ ദൈനംദിന ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കാൻ മാത്രം യോഗം വിളിക്കാം.
Show Full Article
TAGS:
Next Story