You are here

മലമ്പുഴ ഡാം ഷട്ടറുകൾ താഴ്ത്തി; ദുരിതമൊഴിയാതെ പാലക്കാട്

00:15 AM
11/08/2018
Malambuzha.
file photo

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ മ​ഴ കു​റ​ഞ്ഞെ​ങ്കി​ലും വെ​ള്ളം ക​യ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ദു​രി​തം തു​ട​രു​ന്നു. മി​ക്ക​യി​ട​ത്തും വെ​ള്ള​ക്കെ​ട്ടൊ​ഴി​ഞ്ഞെ​ങ്കി​ലും അ​പ​ക​ട​ഭീ​ഷ‍ണി ഒ​ഴി​ഞ്ഞി​ട്ടി​ല്ല. ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ദു​രി​ത ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​ണ്. മ​ല​മ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി താ​റു​മാ​റാ​യ​തി​നാ​ൽ ടാ​ങ്ക​ർ ലോ​റി​യി​ലാ​ണ് ശു​ദ്ധ​ജ​ലം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ജി​ല്ല​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി.

ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ ക​ല​ക്ട​ർ ഡി. ​ബാ​ല​മു​ര​ളി സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. മ​ന്ത്രി എ.​കെ. ബാ​ല​ൻ ശ​നി​യാ​ഴ്ച അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ഷാ​ഫി പ​റ​മ്പി​ൽ എം.​എ​ൽ.​എ​യും പ്രാ​ദേ​ശി​ക ജ​ന​പ്ര​തി​നി​ധി​ക​ളും ദു​രി​ത ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. മ​ല​മ്പു​ഴ ഡാം ​ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത് ഒ​ന്ന​ര മീ​റ്റ​റി​ൽ​നി​ന്ന് മൂ​ന്ന് സ​െൻറി​മീ​റ്റ​റാ​ക്കി കു​റ​ച്ച​തി​നാ​ൽ ക​ൽ​പാ​ത്തി​പ്പു​ഴ​യി​ലെ​യും ഭാ​ര​ത​പ്പു​ഴ​യി​ലെ​യും ജ​ല​നി​ര​പ്പ് താ​ഴ്ന്നു. എ​ങ്കി​ലും പ​ല​യി​ട​ത്തും വെ​ള്ള​പ്പൊ​ക്ക മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. പ​ട്ടാ​മ്പി പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത നി​രോ​ധ​നം നീ​ക്കി. ശി​രു​വാ​ണി ഡാം ​ഷ​ട്ട​റു​ക​ൾ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് തു​റ​ന്നു. 

Loading...
COMMENTS