Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKNR CLT MLP THRISSUR...

KNR CLT MLP THRISSUR എ.എൻ.പി. ഉമ്മർ കുട്ടി, കാലിക്കറ്റ്​ ഹൃദയത്തിലേറ്റിയ വി.സി

text_fields
bookmark_border
എ.എൻ.പി. ഉമ്മർ കുട്ടി, കാലിക്കറ്റ്​ ഹൃദയത്തിലേറ്റിയ വി.സി കോഴിക്കോട്​: പരന്നുകിടക്കുന്ന കടലായിരുന്നു എ.എൻ.പി ഉമ്മർ കുട്ടിയുടെ പഠനവിഷയം. വർഷങ്ങൾക്കു​ മുമ്പ്​ സമുദ്രശാസ്​ത്രത്തിൽ ഉന്നത ബിരുദങ്ങൾ സ്വന്തമാക്കിയ അപൂർവം മലയാളികളിലൊരാൾ. കടൽപോലെ അറ്റമില്ലാത്ത പാണ്ഡിത്യത്തിനും ഉടമയായിരുന്നു കാലിക്കറ്റ്​ സർവകലാശാല മുൻ വൈസ്​ ചാൻസലർ കൂടിയായിരുന്ന എ.എൻ.പി ഉമ്മർ കുട്ടി. കുലീനവും മാന്യവുമായ പെരുമാറ്റമായിരുന്നു ബുധനാഴ്​ച തലശ്ശേരിയിൽ അന്തരിച്ച അദ്ദേഹത്തി​ൻെറ പ്രത്യേകത. കാലിക്കറ്റ്​ സർവകലാശാലയിൽ കാര്യമായ കാലുഷ്യവും കലഹങ്ങളും സമരങ്ങളുമില്ലാതെ വൈസ്​ ചാൻസലർ പദവിയിലിരുന്ന വ്യക്​തിയാണ്​ ഉമ്മർ കുട്ടി. 1992ൽ യു.ഡി.എഫ്​ സർക്കാറാണ്​ ഉമ്മർ കുട്ടിയെ നിയമിച്ചത്​. കേരള ഭാഷ ഇൻസ്​റ്റിറ്റ്യൂട്ടി​ൻെറ ചെയർമാൻ പദവിയിൽനിന്നാണ്​ കാലിക്കറ്റി​ൻെറ ഭരണതലപ്പത്തേക്ക്​ ഈ ത​ലശ്ശേരിക്കാരൻ എത്തുന്നത്​. സമുദ്രശാസ്​ത്രത്തിനൊപ്പം സാഹിത്യത്തെയും ചരിത്രത്തെയും ജീവശാസ്​ത്രത്തെയും വിദ്യാഭ്യാസ​ത്തെയും ഏറെ ഇഷ്​ടപ്പെട്ടിരുന്നു ഇദ്ദേഹം. കാലിക്കറ്റ്​ സർവകലാശാല 25ാം വാർഷികം ആഘോഷിച്ചത്​ ഉമ്മർ കുട്ടി വി.സിയായിരിക്കു​േമ്പാഴാണ്​. പ്രശസ്​ത ശാസ്​ത്രജ്​ഞനായതിനാൽ ശാസ്​ത്രീയ മനോഭാവം ഉമ്മർ കുട്ടി എന്നും പുലർത്തിയിരുന്നതായി കാലിക്കറ്റ്​ സർവകലാശാലയിലെ സംഘടന നേതാവും മുൻ സിൻഡിക്കേറ്റ്​ അംഗവുമായ ആർ.എസ്.​ പണിക്കർ അനുസ്​മരിക്കുന്നു. ഗവേഷണ പ്രബന്ധങ്ങൾ പുസ്​തകമാക്കി ഇറക്കാൻ അദ്ദേഹം മുൻകൈയെടുത്തു. കാലിക്കറ്റ്​ സർവകലാശാല ഹൃദയത്തിലേറ്റിയ വി.സിയെയാണ്​ നഷ്​ടമായത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story