Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right372 പേർക്ക് കോവിഡ്;...

372 പേർക്ക് കോവിഡ്; 324 പേർക്ക് രോഗമുക്തി

text_fields
bookmark_border
പാലക്കാട്: ജില്ലയിൽ വ്യാഴാഴ്​ച 372 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 193 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 166 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 10 പേർ, മൂന്ന് ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 324 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5907 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വയനാട്, അഞ്ചുപേർ കണ്ണൂർ, 31 പേർ തൃശൂർ, 22 പേർ കോഴിക്കോട്, 36 പേർ എറണാകുളം, 89 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
Show Full Article
TAGS:
Next Story