Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right29 ലൈഫ് ഭവന...

29 ലൈഫ് ഭവന സമുച്ചയങ്ങളുടെ നിർമാണത്തിന് തുടക്കം

text_fields
bookmark_border
ആരോപണങ്ങൾ ഭയന്ന്​ വികസനപദ്ധതികൾ ഉപേക്ഷിക്കില്ല -മുഖ്യമന്ത്രി തി​രു​വ​ന​ന്ത​പു​രം: ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ആ​രോ​പ​ണ​ങ്ങ​ൾ ഭ​യ​ന്ന് സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ലൈ​ഫ് മി​ഷ​ൻെറ ഭാ​ഗ​മാ​യ 29 ഭ​വ​ന​സ​മു​ച്ച​യ​ങ്ങ​ളു​ടെ നി​ർ​മാ​ണം ഉ​ദ്ഘാ​ട​നം ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് വാ​സ​സ്ഥ​ല​വും മി​ക​ച്ച ജീ​വി​ത​സാ​ഹ​ച​ര്യ​വും ഒ​രു​ക്കാ​നാ​ണ് ശ്ര​മം. എ​ന്നാ​ൽ നേ​ട്ട​ങ്ങ​ളു​ണ്ടാ​കു​ന്ന​ത് ഇ​ഷ്​​ട​പ്പെ​ടാ​ത്ത​വ​ർ അ​പ​ഹ​സി​ക്കാ​നും ഇ​ടി​ച്ചു​താ​ഴ്ത്താ​നും ശ്ര​മി​ക്കു​ക​യാ​ണ്. ചി​ല​ർ നു​ണ​പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണ്. ഭ​വ​ന​സ​മു​ച്ച​യ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​മ്പോ​ൾ 1285 കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട്​ യാ​ഥാ​ർ​ഥ്യ​മാ​കും. ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം പേ​ർ​ക്കു​ള്ള ഭ​വ​ന​നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ലൈ​ഫി​ൻെറ മൂ​ന്നാം​ഘ​ട്ട​ത്തി​ൽ 1,35,769 ഗു​ണ​ഭോ​ക്താ​ക്ക​ളെ​യാ​ണ് അ​ർ​ഹ​രാ​യി ക​ണ്ടെ​ത്തി​യ​ത്. വി​വി​ധ ജി​ല്ല​ക​ളി​ൽ 101 ഭ​വ​ന​സ​മു​ച്ച​യ​ങ്ങ​ളു​ടെ നി​ർ​മാ​ണം ഒ​രു വ​ർ​ഷ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശം. മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലൈ​ഫ് മി​ഷ​ൻ സി.​ഇ.​ഒ യു.​വി. ജോ​സും സ​ന്നി​ഹി​ത​നാ​യി​രു​ന്നു.
Show Full Article
TAGS:
Next Story