Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതടയണ...

തടയണ അറ്റകുറ്റപ്പണിക്ക്​ 96 ലക്ഷം

text_fields
bookmark_border
എം.എൽ.എയും ജനപ്രതിനിധികളും തടയണ സന്ദർശിച്ചു പറളി: അടിഭാഗം തകർന്ന് ചോർച്ച കൂടിവരുന്ന പറളിയിലെ തടയണയുടെ അറ്റകുറ്റപ്പണിക്കും ചോർച്ച തടയാനുമായി സർക്കാർ 96 ലക്ഷം രൂപ അനുവദിച്ചു. പറളി പഴയ റെയിൽവേ സ്​റ്റേഷന്​ സമീപം ഭാരതപ്പുഴയിൽ സ്ഥാപിച്ച തടയണയാണ്​ അറ്റകുറ്റപ്പണി നടത്തുന്നത്​. തടയണ കെ.വി. വിജയദാസ് എം.എൽ.എയും മൈനർ ഇറിഗേഷൻ അസിസ്​റ്റൻറ്​ എൻജിനീയർ സുരേഷ് ബാബുവും സന്ദർശിച്ചു. ജനുവരിയോടെ പണി തുടങ്ങുമെന്നും മാർച്ചോടെ പൂർത്തീകരിക്കാനാണ് ഉദ്ദേശ്യമെന്നും എം.എൽ.എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ്​ കെ.ആർ. ഗിരിജ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എം.ടി. പ്രകാശ്, പഞ്ചായത്തംഗം പി.എ. നാരായണൻകുട്ടി എന്നിവരും സംഘത്തിലുണ്ടായിരുന്നു. തടയണയിലെ ചോർച്ച കാരണം കഴിഞ്ഞ വേനലിൽ മാസങ്ങളോളം പറളിയിൽ ജലവിതരണം തടസ്സപ്പെട്ടിരുന്നു. ---------------------------------------------------- ഡയലോഗ് സൻെറർ പ്രശ്നോത്തരി നടത്തി ആലത്തൂർ: കേരള ഡയലോഗ് സൻെറർ ആലത്തൂർ ഏരിയ തലത്തിൽ കുടുംബ പ്രശ്നോത്തരി നടത്തി. സംസ്ഥാന സമിതി അംഗം പി.എസ്. അബൂ ഫൈസൽ ഉദ്ഘാടനം ചെയ്തു. ഷെറീന ഉമ്മർ സംസാരിച്ചു. അർച്ചന, ആർ. ജെനീഷ എന്നിവർ ഒന്നാം സ്ഥാനം നേടി. ആർ. റിനുവിന് രണ്ടാംസ്ഥാനവും എസ്. ഷിമ, പി.എം. ദേവിശ്രി, അനില ആൻറണി എന്നിവർ മൂന്നാം സ്ഥാനവും നേടി. എം. ബഷീർ സ്വാഗതവും സനൂജ നന്ദിയും പറഞ്ഞു. അശാസ്ത്രീയ തടയണ: കൃഷി നശിച്ചതായി പരാതി പട്ടാമ്പി: പുതിയറോഡ് വെട്ടിക്കാട് പാടശേഖരത്തിലെ അശാസ്ത്രീയ തടയണനിർമാണം കാരണം ഹെക്ടർ കണക്കിന് കൃഷി നശിച്ചതായി പരാതി. ആമയൂർ തോടിന് കുറുകെ 10ലക്ഷം രൂപ ചെലവിൽ കൊപ്പം പഞ്ചായത്ത്‌ നിർമിച്ച ചെക് ഡാമിനെക്കുറിച്ചാണ് പരാതി. നിർമാണത്തകരാറ് മൂലം മഴ വെള്ളം ഒഴുകിപ്പോകുന്നില്ല. ആദ്യം ഞാറു നട്ടതെല്ലാം വെള്ളം കെട്ടി നിന്ന് നശിച്ചു. വീണ്ടും കൃഷി നടത്തിയ നെല്ലും ചീഞ്ഞു നശിക്കുന്ന അവസ്ഥയിലാണ്. തറുതലക്കുന്ന്, മൈലാടിപ്പാറ, ആമയൂർ കിഴക്കേക്കര എന്നിവിടങ്ങളിൽ നിന്നുള്ള വെള്ളം ഒഴുകിപ്പോകേണ്ട തോടിന് കുറുകെയാണ് ഈ കോൺക്രീറ്റ് മതിൽ കെട്ടിയിട്ടുള്ളത്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന്​ കൊപ്പം പഞ്ചായത്ത്‌ മുസ്​ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇ. മുസ്തഫ അധ്യക്ഷത വഹിച്ചു. . ചിത്രം pew vettikkad padasekarathil nirmicha thadayana വെട്ടിക്കാട് പാടശേഖരത്തിൽ അശാസ്ത്രീയമായി നിർമിച്ച തടയണ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story