Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവ്യാജ ശമ്പള...

വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ്: ഒരുവര്‍ഷം തടവും 6000 രൂപ പിഴയും

text_fields
bookmark_border
ചിറ്റൂർ: കൊല്ലങ്കോട് ഫുഡ് ഇന്‍സ്‌പെക്ടറുടെ ഓഫിസില്‍ പ്യൂണായി ജോലി ചെയ്തിരുന്ന കെ. ശശികുമാര്‍ വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന്​ വായ്പയെടുത്ത കേസില്‍ ഒരുവര്‍ഷം തടവിനും 6000 രൂപ പിഴയടക്കാനും ചിറ്റൂര്‍ ജുഡീഷ്യല്‍ ഫസ്​റ്റ്​ ക്ലാസ് മജിസ്‌ട്രേറ്റ് ശിക്ഷിച്ചു. ഫുഡ് ഇന്‍സ്‌പെക്ടറുടെ വ്യാജ ഒപ്പിട്ട ശമ്പള സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കി 13 ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന്​ ഏഴു ലക്ഷത്തിലേറെ രൂപ വായ്പയെടുത്ത് തിരിച്ചടക്കാതിരുന്നതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തി കേസെടുത്തത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് ശിക്ഷിച്ചു പാലക്കാട്​: കോഴിപ്പാറ സെയില്‍ടാക്‌സ് ചെക്‌പോസ്​റ്റില്‍ ജോലിചെയ്തിരുന്ന എ.ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫിസറുടെ ഔദ്യോഗിക കൃത്യനിര്‍വഹണവും പൊതുഗതാഗതവും തടസ്സപ്പെടുത്തിയതിനും കോഴിപ്പാറ ചന്തപ്പേട്ടയില്‍ പ്രമോദ്, കുഞ്ചുമേനോന്‍ ചള്ളയില്‍ ശിവന്‍ എന്നിവരെ വിവിധ വകുപ്പുകളിലായി നാലുമാസം തടവിനും 3000 രൂപ പിഴയടക്കാനും ചിറ്റൂര്‍ ജുഡീഷ്യല്‍ ഫസ്​റ്റ്​ ക്ലാസ് മജിസ്‌ട്രേറ്റ് ശിക്ഷിച്ചു. സ്‌പോട്ട് അഡ്മിഷന്‍ കുഴല്‍മന്ദം: മോഡല്‍ ​െറസിഡന്‍ഷ്യല്‍ പോളിടെക്‌നിക് കോളജില്‍ സിവില്‍ എന്‍ജിനീയറിങ്​ ത്രിവത്സര ഡിപ്ലോമ കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷനായി താൽക്കാലിക രജിസ്‌ട്രേഷന്‍ നടത്തും. polyadmission.orgല്‍ അപേക്ഷിക്കാത്തവര്‍ക്കും അപേക്ഷിച്ച് അഡ്മിഷന്‍ ലഭിക്കാത്തവര്‍ക്കും രജിസ്​റ്റര്‍ ചെയ്യാം. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ മൂന്നിന് വൈകീട്ട് നാലിനകം ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി രജിസ്​റ്റര്‍ ചെയ്യണം. ഫോണ്‍: 04922 272900.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story