Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightലൈഫ്​ മിഷൻ:...

ലൈഫ്​ മിഷൻ: കൊടുമ്പില്‍ നിര്‍മിക്കുന്നത് 36 വീടുകളുള്‍പ്പെടുന്ന ഭവന സമുച്ചയം

text_fields
bookmark_border
പാലക്കാട്​: സ്വന്തമായി ഭൂമിയില്ലാത്ത ഭവനരഹിതരെ കണ്ടെത്തി അനുയോജ്യമായ സ്ഥലത്ത് പാര്‍പ്പിട സമുച്ചയങ്ങള്‍, വീടുകള്‍ എന്നിവ നിര്‍മിച്ചു നല്‍കുന്ന ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ജില്ലയിലെ രണ്ടാമത്തെ ഭവനസമുച്ചയം കൊടുമ്പ് പഞ്ചായത്തില്‍ നിര്‍മാണം ആരംഭിക്കുന്നു. മൂന്നാം ഘട്ടത്തിലെ ആദ്യപാര്‍പ്പിട സമുച്ചയം ചിറ്റൂര്‍-തത്തമംഗലം മുനിസിപ്പാലിറ്റിയിലെ വെള്ളപ്പന കോളനിയില്‍ കണ്ടെത്തിയ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജൂലൈയിലാണ് ആരംഭിച്ചത്. 6.16 കോടിയുടെ പ്രോജക്ടിനാണ് ഭരണാനുമതി ലഭിച്ചത്. മൂന്നാം ഘട്ടത്തില്‍ ജനറല്‍ വിഭാഗത്തില്‍ 8167, ഒ.ബി.സി. വിഭാഗത്തില്‍ 1232, എസ്.സി വിഭാഗത്തില്‍ 2024, എസ്.ടി- 212 എന്നിങ്ങനെ 11,635 ഗുണഭോക്താക്കളാണ് പദ്ധതിക്ക് അര്‍ഹരായിട്ടുള്ളത്. രണ്ടാം ഘട്ടത്തില്‍ 13,161 വീടുകള്‍ എഗ്രിമൻെറ് വെച്ചതില്‍ 10,704 വീടുകള്‍ പൂര്‍ത്തീകരിച്ചതായി ലൈഫ് മിഷന്‍ ജില്ല കോ ഓഡിനേറ്റര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story