Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസംസ്ഥാനത്ത് ഇതുവരെ​...

സംസ്ഥാനത്ത് ഇതുവരെ​ ലഭിച്ചത്​ 17 ശതമാനം കുറവ്​ മഴ

text_fields
bookmark_border
പാലക്കാട്​: കാലവർഷമാരംഭിച്ച്​ ഒരു മാസം പിന്നിടു​േമ്പാൾ സംസ്ഥാനത്ത്​ ലഭിച്ചത്​ 17 ശതമാനം കുറവ്​ മഴ. 643 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത്​ ലഭിച്ചത്​ 536 മില്ലിമീറ്റർ മാത്രമാണ്​. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ ശരാശരിയേക്കാൾ കൂടുതൽ ലഭിച്ചപ്പോൾ ഇതര ജില്ലകളിൽ കുറഞ്ഞു. കൂടുതൽ മഴ ലഭിച്ചത്​ കോഴിക്കോട്​ ജില്ലയിലാണ്​- 1166.8 മില്ലിമീറ്റർ. ശരാശരിയേക്കാൾ 36 ശതമാനം കൂടുതലാണിത്​. ഏറ്റവും കുറവ്​ ലഭിച്ച വയനാട്ടിൽ 293.1 മില്ലിമീറ്റർ മഴ മാത്രമാണ്​ ലഭിച്ചത്​. ഇതാക​െട്ട ശരാശരിയേക്കാൾ 56 ശതമാനം കുറവാണ്​. തിങ്കളാഴ്​ച സീസണിലെ ഏറ്റവും മികച്ച രണ്ടാമത്തെ മഴയാണ്​ പെയ്​തുതോർന്നത്​. ശരാശരി 44.5 മില്ലിമീറ്റർ മഴ സംസ്ഥാനത്ത്​ ലഭിച്ചു. ജൂൺ 21ന്​ ലഭിച്ച 51.5 മില്ലിമീറ്ററാണ്​ കാലവർഷം ആരംഭിച്ച ശേഷം കേരളത്തിൽ ലഭിച്ച ഏറ്റവും കൂടുതൽ ശരാശരി മഴ. തെക്ക് പടിഞ്ഞാറൻ കാലവർഷം ഒരു മാസം പിന്നിടുമ്പോൾ കേന്ദ്ര കാലാവസ്ഥ വകുപ്പി​ൻെറ കണക്ക്​ പ്രകാരം കൂടുതൽ മഴ ലഭിച്ചത് വടകരയിലാണ്​- 1675.4 മില്ലിമീറ്റർ. ജൂൺ 22ന്​ പെയ്ത 249 മില്ലിമീറ്റർ മഴയാണ് ഏറ്റവും കൂടുതൽ. ഈ സീസണിൽ കേരളത്തിലെ ഏറ്റവും കൂടിയ മഴയും ഇത്​ തന്നെയാണെന്ന്​ കേന്ദ്ര കാലാവസ്ഥ വകുപ്പി​​ൻെറ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Show Full Article
TAGS:
Next Story