Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാഞ്ഞിരപ്പുഴ ബസ്...

കാഞ്ഞിരപ്പുഴ ബസ് സ്​റ്റാൻഡിന്​ രൂപരേഖയായി

text_fields
bookmark_border
ഒരുകോടി രൂപയാണ്​ നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്​ കാഞ്ഞിരപ്പുഴ: ​പഞ്ചായത്ത് ബസ് സ്​റ്റാൻഡ്​ നിർമിക്കുന്നതിന് ഒരുകോടി രൂപ നിർമാണ ചെലവ് പ്രതീക്ഷിക്കുന്ന രൂപരേഖ തയാറായി. ജലസേചന മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നിർദേശപ്രകാരം കെ.പി.ഐ.പി ഉ​േദ്യാഗസ്ഥരാണ് ബസ്​ സ്​റ്റാൻഡ്​​ കം ഷോപ്പിങ് കോംപ്ലക്സി​ൻെറ പ്ലാൻ തയാറാക്കിയത്. വിനോദസഞ്ചാരികൾ ഉൾപ്പെടെ നിരവധി പേരെത്തുന്ന വിനോദ സഞ്ചാരകേന്ദ്രമായ കാഞ്ഞിരപ്പുഴയിൽ അത്യാവശ്യസൗകര്യങ്ങളുള്ള ആധുനിക ബസ് സ്​റ്റാൻഡി​ൻെറ കുറവ് ഇതോടെ ഇല്ലാതാകും. സ്​റ്റാൻഡിനുള്ള സ്ഥലം ഗ്രാമപഞ്ചായത്തിന് സ്വന്തമായില്ലാത്തതും ഫണ്ടി​ൻെറ ലഭ്യതക്കുറവുമാണ് പ്രധാന തടസ്സം ആയിരുന്നത്. ജലസേചനം, വിനോദസഞ്ചാര വകുപ്പുകളുടെ സഹകരണത്തോടെ നിർമിക്കുന്ന കാര്യമാണ് ആലോചനയിലുള്ളത്. കെ.പി.ഐ.പിയുടെ അധീനതയിലുള്ള സ്ഥലമാണ് കണ്ടെത്തിയത്. സംസ്ഥാന സർക്കാറി​ൻെറ അനുമതിയും പദ്ധതി അംഗീകാരവും ലഭിച്ചാൽ നിർമാണം വേഗത്തിലാകും. പടം) KL KD 1 കാഞ്ഞിരപ്പുഴയിൽ ബസ് സ്​റ്റാൻഡിനായി കണ്ടെത്തിയ സ്ഥലം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story