Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകവർച്ചക്കുശേഷം...

കവർച്ചക്കുശേഷം ഉപേക്ഷിച്ച കാറി​ൽനിന്ന്​ ഒരുകോടി രൂപ കണ്ടെത്തി

text_fields
bookmark_border
കോയമ്പത്തൂർ: മലപ്പുറം സ്വദേശികളിൽനിന്ന്​ 27.50 ലക്ഷം രൂപ കവർന്നശേഷം ഉപേക്ഷിക്ക​പ്പെട്ട കാറിൽനിന്ന്​ ഒരുകോടിയോളം രൂപ കണ്ടെടുത്തു. പാലക്കാട്​- കോയമ്പത്തൂർ ദേശീയപാതയിൽ കാർ തടഞ്ഞുനിർത്തി മലപ്പുറം സ്വദേശികളായ രണ്ടുപേരെ ആക്രമിച്ച്​ 27.50 ​ ലക്ഷം രൂപ കൊള്ളയടിച്ച കേസുമായി ബന്ധപ്പെട്ട്​ നടന്ന അന്വേഷണത്തിനിടെയാണിത്​. ഹവാല ഇടപാടാണ് ഇതിന്​ പിന്നിലെന്ന്​ പൊലീസ്​ സംശയിക്കുന്നു. ബംഗളൂരുവിൽനിന്ന്​ കേരളത്തിലേക്ക്​ പോവുകയായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശികളായ റിയൽ എസ്​റ്റേറ്റ്​ ബിസിനസുകാരനായ അബ്​ദുസ്സലാം (50), ഡ്രൈവർ എ. ഷംസുദ്ദീൻ (42) എന്നിവരാണ്​ കഴിഞ്ഞദിവസം ആക്രമണത്തിനിരയായത്​. തുടർന്ന്​ അഞ്ചംഗ സംഘം കാറുമായി കടക്കുകയായിരുന്നു. തുടർന്നാണ്​ സംഘം കൊണ്ടുപോയ കാർ കോയമ്പത്തൂർ ശിരുവാണി റോഡിൽ മാതംപട്ടിക്ക്​ സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്​. ഇതിൽ പരിശോധന നടത്തവെയാണ്​ പിൻസീറ്റിനടിയിലെ രഹസ്യ അറയിൽ 90 ലക്ഷത്തിലധികം രൂപ കണ്ടെത്തിയത്​. സ്​ഥിരമായി കാറിൽ ഹവാല പണം കടത്തിയിരുന്നതായി​ പൊലീസ്​ സംശയിക്കുന്നു​. അക്രമിസംഘം തട്ടിയെടുത്തത്​ 27.50 ലക്ഷം രൂപയല്ലെന്നും വൻ തുകയായിരിക്കുമെന്നും സൂചനയുണ്ട്​. കവർച്ച ഒത്തുകളിയാണെന്നും സംശയമുണ്ട്​. അബ്​ദുസ്സലാം, ഷംസുദ്ദീൻ, മുഹമ്മദ്​അലി എന്നിവരുടെ പരസ്​പര വിരുദ്ധ മൊഴികൾ ദുരൂഹത വർധിപ്പിച്ചിട്ടുണ്ട്​. അതിനിടെ രണ്ട്​ മൊബൈൽ ഫോണുകളും റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. നാട്ടുകാരാണ്​ ഇവ പൊലീസിന്​ കൈമാറിയത്​. അബ്​ദുസ്സലാമി​ൻെറയും ഷംസുദ്ദീ​ൻെറയും ഫോണുകളാണിതെന്ന്​ പൊലീസ്​ അറിയിച്ചു. ഇവയും പരിശോധനക്ക്​ വിധേയമാക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story