Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവൈകല്ല്യങ്ങളെ...

വൈകല്ല്യങ്ങളെ അതിജയിച്ച് കെ.പി.എം. സലിം പ്രസിഡൻറ്​ പദവിയിലേക്ക്

text_fields
bookmark_border
തച്ചനാട്ടുകര: വൈകല്ല്യങ്ങളെ അതിജയിച്ച് കെ.പി.എം. സലിം നാട്ടുകൽ തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പദവിയിലേക്ക്. രണ്ടാം വയസ്സിൽ പനി ബാധിച്ചതിനെ തുടർന്ന് ഇരുകാലുകളുടെയും ചലനശേഷി നഷ്​ടപ്പെട്ട സലീം ക്രച്ചസി​ൻെറ സഹായത്തോടെയാണ് നടക്കുന്നത്. യൂത്ത് ലീഗ് ജില്ല സീനിയർ വൈസ് പ്രസിഡൻറാണ്. തെരഞ്ഞെടുപ്പ് രാഷ്​ട്രീയത്തിൽ കന്നിയങ്കത്തിനിറങ്ങിയ സലിം ചാമപ്പറമ്പ് വാർഡിൽ നിന്നാണ് ജയിച്ചത്. പ്രചാരണ സമയത്ത് വീടില്ലാതിരുന്ന ഒരു കുടുംബത്തിന് വാഗ്ദാനം ചെയ്ത പുതിയ വീടിന് തറക്കല്ലിട്ട് സലീം വാർഡിൽ ത​ൻെറ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. വീടി​ൻെറ കട്ടിലവെക്കൽ കർമ്മം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മണ്ണാർക്കാട് ഡി.എച്ച്.എസിലെ മലയാളം അധ്യാപകനാണ് സലിം. കഞ്ചാവും ലഹരി ഗുളികകളും പിടികൂടി ആനക്കര: കുമ്പിടിയില്‍ യുവാവി​ൻെറ പക്കല്‍നിന്നും 410 ഗ്രാം കഞ്ചാവും 1.25 ഗ്രാം ലഹരി ഗുളികകളും തൃത്താല പൊലീസ് പിടികൂടി. സംഭവത്തില്‍ മലപ്പുറം തിരൂര്‍ സ്വദേശി രഞ്ജിത്തിനെ(20) പൊലീസ് അറസ്​റ്റ്​ ചെയ്തു. കുമ്പിടി ഉമ്മത്തൂര്‍ എ.ജെ.ബി. സ്‌കൂളിന് സമീപത്ത് നിന്നാണ് യുവാവിനെ പിടികൂടിയത്. ജനമൈത്രി പൊലീസിന് ലഭിച്ച രഹസ്യവിവരത്തി​ൻെറ അടിസ്ഥാനത്തില്‍ തൃത്താല എസ്.ഐ എസ്. അനീഷി​ൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വാഹന പരിശോധനക്കിടെ പ്രതിയെ പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച ഇരുചക്രവാഹനത്തി​ൻെറ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവും ലഹരി ഗുളികകളും. pew kanchav കുമ്പിടിയില്‍ നിന്ന് പിടികൂടിയ കഞ്ചാവ് പൊലീസ് പരിശോധിക്കുന്നു പ്രതിഷേധ മാര്‍ച്ച് കൂറ്റനാട്: യാക്കോബായ വിശ്വാസികളുടെ പള്ളി മെത്രാന്‍ കക്ഷി വിഭാഗം പിടിച്ചെടുക്കുന്നതിനെതിരെയും ഇടവകക്കാര്‍ക്ക് നീതി നിഷേധിക്കുന്നതിനെതിരെ സര്‍ക്കാര്‍ നിയമനിർമാണം നടത്തണമെന്നാവശ്യപ്പെട്ടും ചാലിശ്ശേരി സൻെറ്​ പീറ്റേഴ്‌സ് ആൻഡ്​​ സൻെറ്​ പോള്‍സ് യാക്കോബായ സുറിയാനി പള്ളി വിശ്വാസികള്‍ പ്രതിക്ഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് കെ.എ. ഏലിയാസ് ഉദ്ഘാടനം ചെയതു. ഫാ. ജേക്കബ് കക്കാട്ട്, ട്രസ്​റ്റി ജിജോ ജേക്കബ്, സെക്രട്ടറി കെ.സി. വർഗീസ് എന്നിവര്‍ നേതൃത്വം നല്‍കി. pew march ചാലിശ്ശേരി സൻെറ്​ പീറ്റേഴ്‌സ് ആൻഡ്​ സൻെറ്​ പോള്‍സ് യാക്കോബായ സുറിയാനി പള്ളി വിശ്വാസികളുടെ പ്രതിഷേധ മാര്‍ച്ച്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story