Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനെല്ലിയാമ്പതി...

നെല്ലിയാമ്പതി സീതാര്‍കുണ്ടിൽ രണ്ടു​േപർ കൊക്കയില്‍ വീണു

text_fields
bookmark_border
നെന്മാറ: നെല്ലിയാമ്പതി വനം കാണാനെത്തിയ രണ്ട്​ വിനോദ സഞ്ചാരികൾ സീതാര്‍കുണ്ട് വ്യൂ പോയിൻറില്‍നിന്ന് കൊക്കയിലേക്ക് വീണു. ഒറ്റപ്പാലം, മേലൂര്‍ സ്വദേശി സന്ദീപ് (22), കോട്ടായി സ്വദേശി രഘുനന്ദന്‍ (22) എന്നിവരാണ് 3500 അടി താഴേക്ക്​ വീണത്. ഞായറാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ബംഗളൂരു ഐ.ടി കമ്പനിയില്‍ ജോലിചെയ്യുന്ന സുഹൃത്തുക്കളുമായാണ് ഞായറാഴ്ച ഇവർ നെല്ലിയാമ്പതി കാണാനെത്തിയത്. നാലുപേരടങ്ങുന്ന ഇവര്‍ രണ്ടുബൈക്കുകളിലായാണ് നെല്ലിയാമ്പതിയിലെത്തിയത്. സീതാര്‍കുണ്ട് വ്യൂ പോയൻറിൽ ചിത്രമെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചിത്രമെടുക്കുന്നതിനിടെ സന്ദീപ്​ വീഴാന്‍ പോയി. ഇത് കണ്ട് രഘുനന്ദന്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടുപേരും കൂടി താഴേക്ക്​ വീണതെന്ന്​ സുഹൃത്തുക്കളായ ശരത്തും സനലും പൊലീസില്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് ആലത്തൂര്‍ ഡിവൈ.എസ്.പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാത്രി തന്നെ തിരച്ചില്‍ ആരംഭിച്ചു. ഫയര്‍ഫോഴ്‌സ്​, പൊലീസ്​, വനം വകുപ്പ്​ ജീവനക്കാർ അടങ്ങുന്ന സംഘം സീതാര്‍കുണ്ടിന് താഴെ കൊല്ലങ്കോട് ഭാഗത്തുള്ള വനമേഖലയിലാണ് വ്യാപകമായി തിരച്ചില്‍ നടത്തുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story