Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപാലക്കാട്​ നഗരസഭ:...

പാലക്കാട്​ നഗരസഭ: ഇടതുവലത്​ പോരും ബി.ജെ.പിക്ക്​ തണലായി

text_fields
bookmark_border
എൽ.ഡി.എഫും യു.ഡി.എഫും ഏറ്റുമുട്ടിയപ്പോൾ സിറ്റിങ്​ വാർഡുകളും നഷ്​ടമായി പാലക്കാട്​: നഗരസഭ ഭരണത്തിൽ ബി.​െജ.പി കേവലഭൂരിപക്ഷവും കടന്ന്​ മുന്നേറിയതിന്​ പിന്നിൽ ഇടതുവലത്​ മുന്നണികളുടെ പരസ്​പരവൈരവും വിട്ടുവീഴ്​ചയില്ലായ്​മയും. ഇടതുപക്ഷവും യു.ഡി.എഫും പരസ്​പരം ഏറ്റുമുട്ടിയപ്പോൾ നേട്ടമുണ്ടാക്കിയത്​ ബി.ജെ.പിയാണ്​. കോൺഗ്രസിൽനിന്ന്​ മൂന്നും സി.പി.എമ്മിൽനിന്ന്​ രണ്ടും വാർഡുകൾ പിടിച്ചെടുക്കാനുമായി. 2015ൽ ​656 വോട്ട്​ േനടി 93 വോട്ട്​ ഭൂരിപക്ഷത്തോടെ കോൺഗ്രസ്​ ജയിച്ച കുന്നുംപുറം വാർഡ് ഇത്തവണ​ ബി.ജെ.പി സ്ഥാനാർഥി വി. നടേശൻ പിടിച്ചെടുത്തപ്പോൾ ഏഴു വോട്ടായി ഭൂരിപക്ഷം. ഇവിടെ കോൺഗ്രസിന്​​ 687ഉം സി.പി.എമ്മിന്​ 240ഉം ​േവാട്ടുണ്ട്​. കൊപ്പം വാർഡിൽ ബി.ജെ.പിയുടെ വി.എസ്​. മിനിമോൾ 543 വോട്ട്​ നേടി ജയിച്ചപ്പോൾ കടുത്തമത്സരം കാഴ്​ച​െവച്ച കോൺഗ്രസും സി.പി.എമ്മും യഥാക്രമം 369, 309 വോട്ടുകൾ നേടി. വോ​​െട്ടാഴുക്കും കടുത്ത മത്സരവുംമൂലം ശ്രദ്ധ പിടിച്ചുപറ്റിയ വാർഡായിരുന്നു മുൻ നഗരസഭ വൈസ്​ ചെയർമാൻ സി. കൃഷ്​ണകുമാറ​ി​ൻെറ സിറ്റിങ്​ സീറ്റ്​ കൂടിയായ കൊപ്പം. 33ാം വാർഡ്​ വെണ്ണക്കര സെൻട്രലിനും സമാന സ്ഥിതിയാണ്​​. 2015ൽനിന്ന്​ കോൺഗ്രസ്​ കാര്യമായി നില മെച്ചപ്പെടുത്തിയെങ്കിലും 21 വോട്ട്​ ഭൂരിപക്ഷത്തോടെ ബി.ജെ.പി സ്ഥാനാർഥി വിജയിച്ച​േ​പ്പാൾ നിർണായകമായത്​ വാർഡിൽ സി.പി.എം സ്ഥാനാർഥി പിടിച്ച 102 വോട്ടുകൾ. സി.പി.എമ്മി​ൻെറ സിറ്റിങ്​ സീറ്റായിരുന്ന വലിയപാടം വാർഡിൽ ഇത്തവണ 106 വോട്ടി​ൻെറ ഭൂരിപക്ഷത്തിനാണ്​ ​ബി.ജെ.പി സ്ഥാനാർഥി ജയിച്ചത്​. സി.പി.എം വോട്ടുനില മെച്ചപ്പെടുത്തിയിരുന്നെങ്കിലും കോൺഗ്രസി​ൻെറ മാലതി രാജൻ നേടിയ 293 വോട്ടുകൾ നിർണായകമാവുകയായിരുന്നു. കോൺഗ്രസി​ൻെറ സിറ്റിങ്​ സീറ്റായ മണപ്പുള്ളിക്കാവ്​, ബി.ജെ.പി പിടിച്ചെടുത്തത്​ 129 വോട്ടി​ൻെറ ഭൂരിപക്ഷത്തിനാണ്​. ഇവിടെ ബി.ജെ.പി സ്ഥാനാർഥി 530 വോട്ടുകൾ നേടിയപ്പോൾ സി.പി.എം സ്ഥാനാർഥി 401 വോട്ടും 372 വോട്ടുമായി കോൺഗ്രസ്​ സ്ഥാനാർഥി മൂന്നാം സ്ഥാനത്തു​െമത്തി. ബിനോയ്​ തോമസ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story