Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകുഴൽമന്ദത്ത് ഭരണം...

കുഴൽമന്ദത്ത് ഭരണം ആർക്ക്?

text_fields
bookmark_border
കുഴൽമന്ദം: എൽ.ഡി.എഫ്, യു.ഡി.എഫ് എട്ട് വീതവും ഒരു വാർഡിൽ ബി.ജെ.പിയും വിജയിച്ചതോടെ പഞ്ചായത്ത് ഭരണം ആരുടെ കൈകളിലേക്ക് എന്നതാണ് ജനങ്ങളുടെ ആകാംഷ. 2015ലാണ് 11 വാർഡുകളിൽ വിജയിച്ച് എൽ.ഡി.എഫിൽനിന്ന് ഭരണം കോൺഗ്രസ് പിടിച്ചെടുത്തത്. ചന്തപ്പുര നാലാം വാർഡിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട കോൺഗ്രസിലെ തർക്കം മൂർഛിച്ച് ഒരു വിഭാഗം ഇടതു സ്ഥാനാർഥിക്കായി പ്രചാരണം നടത്തിയെങ്കിലും വാർഡിൽ കോൺഗ്രസ് വിജയിച്ചു. അതേസമയം കോൺഗ്രസിൻെറ സ്ഥിരം വാർഡായിരുന്ന കളപ്പെട്ടിയിൽ മത്സരിച്ച പഞ്ചായത്ത് പ്രസിഡൻറായിരുന്ന സി. പ്രകാശ് പരാജയപ്പെട്ടു. പുല്ലൂപാറയിൽ കോൺഗ്രസ് വിമത സ്ഥാനാർഥിയായ മത്സരിച്ച സുരേന്ദ്രനും പരാജയം ഏറ്റുവാങ്ങി. കഴിഞ്ഞ പ്രവാശ്യം എൽ.ഡി.എഫ് വിജയിച്ച പുത്തൻതറ വാർഡ് ബി.ജെ.പി പിടിച്ചെടുത്തു. രണ്ടാം വാർഡ് കരിഞ്ഞാംതൊടിയിൽ എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. കോൺഗ്രസിൻെറ സി.വി. രാജനാണ് ഇവിടെ വിജയിച്ചത്.
Show Full Article
TAGS:
Next Story