Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതുള വീഴാതെ

തുള വീഴാതെ ചെ​േങ്കാട്ട

text_fields
bookmark_border
30 ജില്ല ഡിവിഷനുകളിൽ 27 ഉം എൽ.ഡി.എഫ്​ പാലക്കാട്: തദ്ദേശ തെര​ഞ്ഞെടുപ്പിൽ ജില്ലയിൽ എൽ.ഡി.എഫിന്​ വീണ്ടും മിന്നും ജയം. ജില്ല പഞ്ചായത്തിൽ എൽ.ഡി.എഫ്​ മേധാവിത്വം നിലനിർത്തി. 30 ജില്ല ഡിവിഷനുകളിൽ 27 എണ്ണം എൽ.ഡി.എഫ്​ നേടി. മൂന്നിടത്ത്​ യു.ഡി.എഫ്​ വിജയിച്ചു. നാല്​ ജില്ല ഡിവിഷനുകളിൽ ബി.ജെ.പി രണ്ടാംസ്ഥാനത്തുണ്ട്​. ആകെ 88 ഗ്രാമപഞ്ചായത്തുകളിൽ 61 ഇടത്ത്​ എൽ.ഡി.എഫും, 25 ഇടത്ത്​ യു.ഡി.എഫും മേൽക്കൈ നേടി. രണ്ടിടത്ത്​ എൻ.ഡി.എയുണ്ട്​. ഗ്രാമപഞ്ചായത്തുകളുടെ അന്തിമചിത്രം ആക​​​ുന്നതേയുള്ളൂ. നെന്മാറ, കാവശ്ശേരി, മങ്കര, കുഴൽമന്ദം പഞ്ചായത്തുകളിൽ ഒരു മുന്നണിക്കും വ്യക്​തമായ ഭൂരിപക്ഷമില്ല. യു.ഡി.എഫിന് അകത്തേത്തറ, അമ്പലപ്പാറ, കേരളശ്ശേരി, വാണിയംകുളം പഞ്ചായത്തുകളിൽ പ്രാതിനിധ്യം നഷ്​ടപ്പെട്ടു. കഴിഞ്ഞ തവണ ഗ്രാമപഞ്ചായത്തുകളിൽ എൽ.ഡി.എഫ്​ 71 ഇടത്തും യു.ഡി.എഫ്​ 17 ഇടത്തുമാണ്​ ഭരണത്തിൽ ഉണ്ടായിരുന്നത്​. 13 ബ്ലോക്ക്​ പഞ്ചായത്തുകളിൽ 11ഇടത്ത്​ എൽ.ഡി.എഫും, രണ്ടിടത്ത്​ യു.ഡി.എഫും വിജയം നേടി. പട്ടാമ്പി, മണ്ണാർക്കാട് ബ്ലോക്ക്​ പഞ്ചായത്തുകളിലാണ്​ യു.ഡി.എഫ്​ വിജയിച്ചത്​. 183 ബ്ലോക്ക്​ ഡിവിഷനുകളിൽ 145ൽ എൽ.ഡി.എഫും, 35ൽ യു.ഡി.എഫും, മൂന്ന് ബി.ജെ.പി.യും നേടി. ആലത്തൂർ, ഒറ്റപ്പാലം ബ്ലോക്കുകളിൽ യു.ഡി.എഫ് പ്രാതിനിധ്യമില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story