Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപട്ടാമ്പി ബ്ലോക്ക്...

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിൽ യു.ഡി.എഫ് തന്നെ

text_fields
bookmark_border
പട്ടാമ്പി: ​േബ്ലാക്ക്​ പഞ്ചായത്ത് ഭരണം യു.ഡി.എഫ് നിലനിർത്തി. ഒരു ഡിവിഷൻ വ്യത്യാസത്തിലാണ് ഭരണത്തുടർച്ച. പതിനഞ്ചിൽ എട്ട്​ ഡിവിഷനുകൾ യു.ഡി.എഫും ഏഴെണ്ണം എൽ.ഡി.എഫും സ്വന്തമാക്കി. ആറിടത്ത് മത്സരിച്ച ലീഗും ഒമ്പതിടത്ത് മത്സരിച്ച കോൺഗ്രസും നാല്​ വീതം വാർഡുകളിൽ വിജയം കണ്ടു. കൊണ്ടൂർക്കരയിൽ 25 വോട്ടിന്​ സി.പി.എമ്മിലെ ഡോ. കെ. വേണുഗോപാലി​ൻെറ പരാജയമാണ് എൽ.ഡി.എഫ് പ്രതീക്ഷയെ തല്ലിക്കെടുത്തിയത്. 2015 ൽ പത്തും നേടിയാണ് യു.ഡി.എഫ് ഭരണം പിടിച്ചത്. വാടാനാംകുറുശ്ശി, പെരുമുടിയൂർ, പരുതൂർ, എടപ്പലം, തത്തനംപുള്ളി ഡിവിഷനുകളിലാണ്​ എൽ.ഡി.എഫ് വിജയം. മുഴുവൻ വാർഡുകളിലും മത്സരിച്ച ബി.ജെ.പിയും പന്ത്രണ്ടിടത്ത്​ പോരിനിറങ്ങിയ എസ്.ഡി.പി.ഐയും നിലം തൊട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story