Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightദേശീയപാതയിൽ രാത്രി...

ദേശീയപാതയിൽ രാത്രി നേര​േത്ത മിഴിയടച്ച്​ സിഗ്​നലുകൾ

text_fields
bookmark_border
പാലക്കാട്: അപകടങ്ങൾ കുറക്കാൻ ദേശീയപാതയിലെ കവലകളിൽ സ്ഥാപിച്ച സിഗ്​നൽ ലൈറ്റുകൾ രാത്രി നേര​േത്ത നിർത്തുന്നു. അപകടങ്ങൾ ഒഴിവാക്കാൻ കഞ്ചിക്കോട്, പുതുശ്ശേരി, കാഴ്ചപറമ്പ്, ചന്ദ്രനഗർ, കണ്ണനൂർ, കുഴൽമന്ദം, ആലത്തൂർ സ്വാതി ജങ്ഷൻ, ഇരട്ടക്കുളം എന്നിവിടങ്ങളിലാണ് സിഗ്​നലുകൾ സ്ഥാപിച്ചത്. എന്നാൽ, പലയിടത്തും രാത്രി ഏഴരയോടെ സംവിധാനം പ്രവർത്തനരഹിതമാകും. കോവിഡ് 19 പ്രതിരോധത്തി​ൻെറ ഭാഗമായി സ്വകാര്യ വാഹനങ്ങളുടെ എണ്ണം വർധിച്ചതോടെ രാത്രി ഒമ്പതുവരെ ദേശീയപാതയിൽ ഉയർന്ന തിരക്കാണുള്ളത്. മോട്ടോർ വാഹന വകുപ്പും അപകടം കുറക്കാൻ സിഗ്​നൽ സംവിധാനം കാര്യക്ഷമാക്കുമെന്ന് പറഞ്ഞിരുന്നു. രാത്രി ഒമ്പതുവരെ സിഗ്​നൽ പ്രവർത്തിപ്പിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story