Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമാ​േങ്കാ സിറ്റിയിൽ...

മാ​േങ്കാ സിറ്റിയിൽ വാശിയോടെ പോര്​

text_fields
bookmark_border
മുതലമട: തമിഴകത്തോട്​ അതിരിടുന്ന മുതലമട ഗ്രാമപഞ്ചായത്തിൽ ഭരണം നിലനിർത്താൻ എൽ.ഡി.എഫും തിരിച്ചുപിടിക്കാൻ യു.ഡി.എഫും വാശിയോടെയുള്ള പോരാട്ടത്തിൽ. തമിഴ്നാട് അതിർത്തിയോട്​ ചേർന്നുള്ള പഞ്ചായത്തിൽ ആകെയു​ള്ള 20 വാർഡിൽ പകുതിയ​ിലേറെയും പ്രദേശങ്ങളിൽ തമിഴിലാണ് പ്രചാരണം. അംഗബലം വർധിപ്പിക്കാൻ ബി.ജെ.പിയും സജീവമായി രംഗത്തുണ്ട്. വിമതശല്യമുണ്ടെങ്കിലും അത്​ മറികടക്കാമെന്ന ആത്​മവിശ്വാസത്തിലാണ്​ കോൺഗ്രസ്​. മുൻ പഞ്ചായത്ത് പ്രസിഡൻറും കോൺഗ്രസ് നേതാവുമായ എസ്.വി. ശെൽവനാണ്​ ഇടുക്കുപാറയിൽ കോൺഗ്രസി​ൻെറ ഔദ്യോഗിക സ്ഥാനാർഥി സി.വൈ. ​ൈ​ശഖ്​ മുസ്തഫക്കെതിരെ വിമതനായി രംഗത്തുള്ളത്. കടുത്ത മത്സരം നടക്കുന്ന ഇൗ വാർഡിലാണ് ബി.ജെ.പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുരേന്ദ്രനും മത്സരിക്കുന്നത്. 19ാം വാർഡിൽ വനിത സ്ഥാനാർഥികൾ തമ്മിൽ ശക്തമായ പോരാട്ടമാണ്​ നടക്കുന്നത്. എൽ.ഡി.എഫ് സ്വതന്ത്ര ഖദീജ മുംതാസും വെൽഫെയർ പാർട്ടിയുടെ ദൗലത്തും യു.ഡി.എഫിലെ സാഹിറയും ബി.ജെ.പിയിലെ സുധയും തമ്മിലാണ്​ പോര്​. ഇൗ വാർഡിൽ കോൺഗ്രസ് വിമതയായി സൗദ ബീഗവും മത്സരിക്കുന്നു. ചെമ്മണാമ്പതിയിൽ ജനറൽ സീറ്റിൽ യോഗേന്ദ്ര യാദവ്‌ നയിക്കുന്ന സ്വരാജ്‌ ഇന്ത്യ പാർട്ടിയുടെ സ്ഥാനാർഥി മുത്തുലക്ഷ്മി മത്സരിക്കുന്നു. വാർഡിൽ അബ്​ദുൽ റഹ്മാൻ (സി.പി.എം.), എസ്. കൃഷ്ണകുമാർ (കോൺഗ്രസ്), എസ്. രാജു (ബി.ജെ.പി.) എന്നിവരാണ് മറ്റു സ്ഥാനാർഥികൾ. ചെമ്മണാമ്പതി വഴിയുള്ള വനപാത നിർമാണം പ്രധാന ചർച്ചയായ പറമ്പിക്കുളം വാർഡിൽ എൽ.ഡി.എഫിൽ ശെൽവി മഹേന്ദ്രൻ, കോൺഗ്രസി​ൻെറ ബി. ജയക്കൊടി, ബി.ജെ.പി സ്ഥാനാർഥിയായി കെ. കറുപ്പാത്താളുമാണ് രംഗത്തുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story