Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകോൺഗ്രസ്-ബി.ജെ.പി...

കോൺഗ്രസ്-ബി.ജെ.പി സഖ്യമില്ല -രമേശ് ചെന്നിത്തല

text_fields
bookmark_border
ഒറ്റപ്പാലം: സംസ്ഥാനത്ത് കോൺഗ്രസ്-ബി.ജെ.പി സഖ്യമില്ലെന്നും ഇത്തരം ആരോപണങ്ങൾ സി.പി.എം ഉന്നയിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ്​ രമേശ് ചെന്നിത്തല. പാലക്കാട്​ ജില്ലയിലെ പൂക്കോട്ടുകാവ്, വെള്ളിനേഴി ​പഞ്ചായത്തുകളിൽ ഇരുപാർട്ടികളും തമ്മിലുള്ള കൂട്ടുകെട്ടിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശതെരഞ്ഞെടുപ്പിൽ പലേടത്തും പൗരമുന്നണികളും സ്വതന്ത്രരും മത്സരിക്കുന്നുണ്ട്. ഇതിനെ ഒരു രാഷ്​ട്രീയ കൂട്ടുകെട്ടായി കാണാനാകില്ല. ഓരോ വാർഡിനെക്കുറിച്ചുള്ള അന്വേഷണത്തിനും മറുപടി പറയാൻ കഴിയില്ലെന്നും ചെന്നിത്തല വ്യക്​തമാക്കി.
Show Full Article
TAGS:
Next Story