Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവെൽഫെയർ പാർട്ടി...

വെൽഫെയർ പാർട്ടി പൊതുയോഗം

text_fields
bookmark_border
മണ്ണാർക്കാട്: വെൽഫെയർ പാർട്ടി തെരഞ്ഞെടുപ്പ് പൊതുയോഗവും പ്രകടനപത്രിക പ്രകാശനവും ദേശീയ സെക്രട്ടറി റസാഖ് പാലേരി ഉദ്​ഘാടനം ചെയ്​തു. മണ്ഡലം പ്രസിഡൻറ്​ സി. അഹമ്മദ് സഈദ് അധ്യക്ഷത വഹിച്ചു. സ്ഥാനാർഥികളായ കെ.വി. അമീർ, ഷഫീഖ് പാലോത്ത്, ഷഹർബാൻ മേലേതിൽ, വെൽഫെയർ പാർട്ടി ഭാരവാഹികളായ കെ.കെ. അബ്​ദുല്ല, സി. ഫൈസൽ എന്നിവർ സംസാരിച്ചു. 51 ഇന പരിപാടികൾ അടങ്ങുന്ന പ്രകടന പത്രിക യൂനിറ്റ് സെക്രട്ടറി ഇഖ്‌ബാൽ ദേശീയ സെക്രട്ടറിക്ക് കൈമാറി പ്രകാശനം ചെയ്തു. pew wealfare party പ്രകടന പത്രിക പ്രകാശനം സ്ഥാനാർഥികളെ പെൻഷൻ വിതരണത്തിൽനിന്ന് പിന്തിരിപ്പിക്കണമെന്ന് ഒറ്റപ്പാലം: നഗരസഭയിൽ വിവിധ ക്ഷേമ പെൻഷനുകളുടെ വിതരണം സി.പി.എം സ്ഥാനാർഥികളാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുസ്​ലിം ലീഗ് നഗരസഭ കമ്മിറ്റി പ്രസിഡൻറ്​ പി.എം.എ. ജലീൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് പരാതി നൽകി. സഹകരണ ബാങ്കുകൾ മുഖേന വിതരണം നടത്താനുള്ള ഉത്തരവി​ൻെറ മറപിടിച്ച് നടത്തുന്ന പെൻഷൻ വിതരണം വോട്ടർമാരെ സ്വാധീനിക്കാൻ ഇടവരുത്തുമെന്നും ഇതുസംബന്ധിച്ച പരാതി കഴിഞ്ഞ ദിവസം ജില്ല കലക്ടർക്ക് നൽകിയിട്ടുണ്ടെന്നും പരാതിയിലുണ്ട്. യു.ഡി.എഫ് സ്ഥാനാർഥി സംഗമം കോങ്ങാട്: വികസനവും ക്ഷേമവും ഉറപ്പ് വരുത്താൻ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മുന്നണി അധികാരത്തിൽ വരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോങ്ങാട് ടൗണിൽ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ സി.എൻ. ശിവദാസൻ, ഡി.സി.സി പ്രസിഡൻറ്​ വി.കെ. ശ്രീകണ്ഠൻ എം.പി., ഡി.സി.സി വൈസ് പ്രസിഡൻറ്​ എ. രാമസ്വാമി, യു.ഡി.എഫ് ജില്ല ചെയർമാൻ കളത്തിൽ അബ്​ദുല്ല, എ.ഐ.സി.സി അംഗം കെ.എ. തുളസി, പി.വി. രാജേഷ്, ഹരിഗോവിന്ദൻ, കെ.പി. മൊയ്തു, കെ.എസ്. സുന്ദരേശൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story