Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപൂക്കോട്ടുകാവിലും...

പൂക്കോട്ടുകാവിലും വെള്ളിനേഴിയിലും കോൺഗ്രസ്​- ബി.ജെ.പി ഭായി ഭായി...

text_fields
bookmark_border
ബി.ജെ.പിയും കോൺഗ്രസും പിന്തുണക്കുന്നത്​ ഒരേ സ്ഥാനാർഥികളെ ശ്രീകൃഷ്ണപുരം: സംസ്ഥാനത്തിന്​ പുറത്ത് ബി.ജെ.പിയെ എതിർക്കാൻ സി.പി.എമ്മും, കോൺഗ്രസും കൈകോർക്കുമ്പോൾ പാലക്കാട് ജില്ലയിലെ പൂക്കോട്ടുകാവ്, വെള്ളിനേഴി ഗ്രാമപഞ്ചായത്തുകളിൽ സി.പി.എമ്മിനെ തോൽപ്പിക്കാൻ കോൺഗ്രസും ബി.ജെ.പിയും ഒറ്റക്കെട്ട്. 13 വാർഡുകളുള്ള പൂക്കോട്ടുകാവ് പഞ്ചായത്തിൽ നാല്​ വാർഡുകളിലാണ് ബി.ജെ.പി, കോൺഗ്രസ് പിന്തുണയോടെ പൊതുസ്വതന്ത്രർ മത്സരിക്കുന്നത്. ഒന്നാം വാർഡായ പകരാവൂർ, രണ്ടാം വാർഡായ കിണാശ്ശേരി, ആറാം വാർഡായ കാട്ടുകുളം,13ാം വാർഡായ കല്ലുവഴി സൗത്ത് എന്നിവിടങ്ങളിൽ ബി.ജെ.പിയും കോൺഗ്രസും പിന്തുണക്കുന്നത്​ ഒരേ സ്ഥാനാർഥികളെയാണ്​. നാല് വാർഡുകളിലെ സ്വതന്ത്ര സ്ഥാനാർഥികളിൽ മൂന്നുപേർ ബി.ജെ.പി അനുഭാവികളാണ്​. ഇതിന് പ്രത്യുപകാരമായി അഞ്ചാം വാർഡായ പരിയാനമ്പറ്റ, ഏഴാം വാർഡായ താനിക്കുന്ന്, എട്ടാം വാർഡായ പൂക്കോട്ടുകാവ് നോർത്ത് എന്നിവിടങ്ങളിൽ ബി.ജെ.പിയുടെ സഹായം കോൺഗ്രസിനുമുണ്ട്. ഈ വാർഡുകളിൽ ബി.ജെ.പിക്ക് സ്ഥാനാർഥികളില്ല. ഒന്ന്​, രണ്ട്​, ആറ്​, 13 വാർഡുകളിലെ സ്വതന്ത്ര സ്ഥാനാർഥികളിൽ ഇരുമുന്നണികളും അവകാശമുന്നയിച്ച് വെവ്വേറെ പോസ്​റ്റുകളും ഇറക്കിയിട്ടുണ്ട്. ഇവർ എൻ.ഡി.എ സ്വതന്ത്രരായാണ് ബി.ജെ.പി പോസ്​റ്ററിലുള്ളത്. കോൺഗ്രസി​ൻെറ പോസ്​റ്ററിൽ കോൺഗ്രസ് സ്വതന്ത്രരായും ഇടംപിടിച്ചിട്ടുണ്ട്. 13 വാർഡുകളുള്ള വെള്ളിനേഴി പഞ്ചായത്തിൽ 11 വാർഡുകളിലാണ് കോൺഗ്രസ്-ബി.ജെ.പി രഹസ്യ നീക്കുപോക്ക്​. പഞ്ചായത്തിലെ ആറാം വാർഡ് കല്ലുംപുറം, 12ാം വാർഡ് ഞളാകുർശ്ശി എന്നിവിടങ്ങളിൽ മാത്രമാണ് കോൺഗ്രസും ബി.ജെ.പിയും പരസ്പരം മത്സരിക്കുന്നത്. കോൺഗ്രസ് മത്സരിക്കുന്ന നാലാം വാർഡായ കുറുവട്ടൂർ, ഒമ്പതാം വാർഡായ അങ്ങാടിക്കുളം എന്നിവിടങ്ങളിൽ ബി.ജെ.പിക്ക്​ സ്ഥാനാർഥികളില്ല. ബി.ജെ.പി മത്സരിക്കുന്ന രണ്ടാം വാർഡായ ചാമക്കുന്ന്, 13ാം വാർഡായ വെള്ളിനേഴി എന്നിവിടങ്ങളിൽ കോൺഗ്രസിനും​ സ്ഥാനാർഥിയില്ല. ബാക്കിയുള്ള ഏഴ്​ വാർഡുകളിലും പൊതുസ്വതന്ത്രരെയാണ് ഇരുപാർട്ടികളും പിന്തുണക്കുന്നത്​. ബി.ജെ.പിയുടെ വെള്ളിനേഴി പഞ്ചായത്ത്‌ സെക്രട്ടറിയാണ് ഏഴാം വാർഡായ തിരുനാരായണപുരത്ത് കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുന്നത്. കോൺഗ്രസ് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് വിമതനായി യു.ഡി.എഫിലെ സി.എം.പിയുടെ (സി.പി. ജോൺ വിഭാഗം) സ്ഥാനാർഥിയും ഇവിടെ മത്സരിക്കുന്നു. കഴിഞ്ഞ ലോക്​സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഇരുന്നൂറിലേറെ വോട്ടുകൾ കിട്ടിയ വാർഡാണിത്. അടക്കാപുത്തൂർ 11ാം വാർഡിൽ സ്വതന്ത്രയായി മത്സരിക്കുന്ന മഹിള കോൺഗ്രസ് നേതാവിനെയാണ് ബി.ജെ.പി പിന്തുണക്കുന്നത്. ജനഹിതം മാനിച്ചാണ് വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർഥികളെ പിന്തുണക്കുന്നതെന്നാണ് കോൺഗ്രസ്, ബി.ജെ.പി നേതൃത്വത്തി​ൻെറ അവകാശവാദം. അതേസമയം, വാർഡുകളിൽ കോൺഗ്രസ്​ പ്രവർത്തകരുണ്ടായിട്ടും സ്വന്തം ചിഹ്​നത്തിൽ സ്ഥാനാർഥിയെ നിർത്താത്ത നേതാക്കളുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമുണ്ട്. p3pookotukav1പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ തങ്ങളുടെ സ്ഥാനാർഥികൾ എന്നവകാശപ്പെട്ട് കോൺഗ്രസ്​ പുറത്തിറക്കിയ പോസ്​റ്ററുകൾ p3pookotukavu2 തങ്ങളുടെ സ്ഥാനാർഥികൾ എന്നവകാശപ്പെട്ട് ബി.ജെ.പി പുറത്തിറക്കിയ പോസ്​റ്റർ
Show Full Article
TAGS:
Next Story