Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightബ്ലോക്ക് സ്ഥാനാർഥിയെ...

ബ്ലോക്ക് സ്ഥാനാർഥിയെ അംഗീകരിക്കില്ലെന്ന്; അലനല്ലൂരിൽ കോൺഗ്രസ് യോഗം അലസിപ്പിരിഞ്ഞ​ു

text_fields
bookmark_border
അലനല്ലൂർ: മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് അലനല്ലൂർ ഡിവിഷനിൽനിന്നുള്ള യു.ഡി.എഫ് സ്ഥാനാർഥിയെച്ചൊല്ലിയുള്ള തർക്കങ്ങൾക്ക് ശമനമായില്ല. കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകളിലെ തർക്കത്തെ ചൊല്ലി ഒടുവിൽ ഡി.സി.സി നിർദേശിച്ച സ്ഥാനാർഥിയെ അംഗീകരിക്കില്ലെന്ന് പറഞ്ഞ് കോൺഗ്രസ് യോഗം അലസി. ഡി.സി.സി സെക്രട്ടറി അഹമദ് അഷ്റഫിനെയാണ് ഡി.സി.സി അലനല്ലൂരിലേക്ക് നിർദേശിച്ചത്. എന്നാൽ, ഇദ്ദേഹം അഞ്ച് തവണ മത്സരിച്ചതാണ്​. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​, വൈസ് പ്രസിഡൻറ്, സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചയാളെ വീണ്ടും മത്സരിപ്പിക്കുന്നത് കെ.പി.സി.സി പ്രസിഡൻറി​ൻെറയും രാഷ്​ട്രീയകാര്യ സമിതിയുടെയും മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് ഒരുവിഭാഗം പറയുന്നു. മണ്ഡലം പ്രസിഡൻറ് കെ. വേണുഗോപാലി​ൻെറ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്ഥാനാർഥി അഹമ്മദ് അഷറഫ് സംസാരിച്ചിരുന്നു. മറുപടി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞതായി പറയുന്ന 'പാർട്ടി നിയോഗിച്ചാൽ തോൽക്കുകയാണെങ്കിലും മത്സരിക്കുമെന്ന' വാചകമാണ് പ്രവർത്തകരെ ചൊടിപ്പിച്ചതത്രെ. ജനവികാരം മാനിക്കാതെ ഗ്രൂപ്പി​ൻെറ ബലത്തിൽ കെട്ടിയിറക്കുകയായിരുന്നെന്നും നേതാക്കൾ പറയുന്നു. എ ഗ്രൂപ്പിലെ ഏതാനും നേതാക്കളുടെ പിന്തുണ മാത്രമേ ഇദ്ദേഹത്തിനുള്ളൂവെന്നും പറയുന്നു. അലനല്ലൂരുകാരനെ മത്സരിപ്പിണമെന്ന് ഇരുവിഭാഗം നേതാക്കളും ആവശ്യപ്പെട്ടു. നാമനിർദേശപത്രിക സമർപ്പിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ തർക്കം യു.ഡി.എഫിന് തലവേദനയാകും. എൽ.ഡി.എഫ് പ്രചാരണം പകുതി പിന്നിട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story