Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവാളയാർ: പെൺകുട്ടികളുടെ...

വാളയാർ: പെൺകുട്ടികളുടെ കുടുംബത്തോടൊപ്പമാണ്​ സർക്കാർ -മന്ത്രി ​എ.കെ. ബാലൻ

text_fields
bookmark_border
'ഏതുസമയവും വന്ന്​ തന്നോട്​ സംസാരിക്കാം' പാലക്കാട്​: വാളയാർ കേസിൽ പെൺകുട്ടികളുടെ കുടുംബത്തിനുവേണ്ടി സർക്കാറിന്​ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന്​ മന്ത്രി എ​.കെ. ബാലൻ. ഇതിനപ്പുറമുള്ള കാര്യങ്ങൾ മാതാപിതാക്കൾ ആവശ്യപ്പെട്ടാൽ അതിനോടും സർക്കാർ പോസിറ്റിവായ സമീപനം സ്വീകരിക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. മാതാപിതാക്കൾക്ക്​ ഏത്​ സമയവും നേരിട്ടുവന്ന്​ തന്നോട്​ സംസാരിക്കാം. ആരുടേയെങ്കിലും പ്രേരണയാൽ, രാഷ്​ട്രീയ പ്രചാരണത്തിൽ​പ്പെട്ട്​ പോകരുത്​. കുട്ടികളുടെ അമ്മക്ക്​ മുഖ്യമന്ത്രി കൊടുത്ത വാക്ക്​ നൂറ്​ ശതമാനവും പ്രാവർത്തികമാക്കി. ഹൈകോടതിയിൽ കുട്ടികളുടെ അമ്മ നൽകിയ സത്യവാങ്​ മൂലത്തിൽ പുനർവിചാരണയും സ്​പെഷൽ പ്രോസിക്യൂട്ടറും വേണമെന്നാണ്​ ആവശ്യപ്പെട്ടത്​. എന്നാൽ, സർക്കാർ ആവശ്യപ്പെട്ടത്​ പുനർവിചാരണയും തുടരന്വേഷണവുമാണ്​. തുടരന്വേഷണമില്ലാതെ പുനർവിചാരണകൊണ്ടുമാത്രം ഫലമുണ്ടാകില്ല. ചൊവ്വാഴ്​ച കേസിൽ ഹൈകോടതി ​വാദം കേട്ടപ്പോൾ സർക്കാർ നിലപാടിനോട്​ അമ്മയുടെ അഭിഭാഷകർ പൂർണമായും യോജിക്കുകയാണുണ്ടായത്​. വീഴ്​ച വരുത്തിയ എസ്​.​െഎക്കെതിരെ നടപടിയെടുത്തതും പ്രോസിക്യൂട്ടറെ മാറ്റിയതും ജുഡീഷ്യൽ കമീഷനെ വെച്ചതും സർക്കാറാണ്​. കമീഷൻ ശിപാർശയുടെ വെളിച്ചത്തിൽ പൊലീസ്​ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായി എന്ത്​ ചെയ്യാനാവുമെന്ന്​ പഠിക്കാൻ ​െഎ.ജി എസ്​. ശ്രീജിത്തിനെ ചുമതലപ്പെടുത്തി​. അപ്പീൽ ഹരജിയിൽ ഇരകൾക്ക്​ അനുകൂലവിധി ഉണ്ടാകുമെന്ന്​ പ്രതീക്ഷയുണ്ട്​. സെഷൻസ്​ കോടതി വിധി ഇല്ലാതാക്കി, പുനർവിചാരണക്കും തുടരന്വേഷണത്തിനും ഉത്തരവിടാൻ അസാധാരണ സാഹചര്യങ്ങളിൽ മേൽക്കോടതികൾക്ക്​ അധികാരമുണ്ട്​. ഇതുണ്ടായാൽ മാ​ത്രമേ മുഴുവൻ പ്രതികളേയും നിയമത്തിന്​ മുന്നിൽകൊണ്ടുവരാൻ കഴിയൂവെന്നും എ.കെ. ബാലൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story