Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമഞ്ചിക്കണ്ടി...

മഞ്ചിക്കണ്ടി ഏറ്റുമുട്ടലിന് ഒരുവർഷം; ബാലിസ്​റ്റിക്​ റിപ്പോർട്ട് സമർപ്പിച്ചില്ല

text_fields
bookmark_border
പാലക്കാട്​: അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിൽ നാല്​ മാവോവാദികൾ വെടിയേറ്റ്​ മരിച്ച സംഭവത്തിൽ ഒരുവർഷം പിന്നിട്ടിട്ടും ബാലിസ്​റ്റിക്​ റിപ്പോർട്ട്​ സമർപ്പിച്ചില്ല. ഫോറൻസിക്​ സയൻസ്​ ലാബിൽനിന്ന്​ ലഭിക്കേണ്ട റിപ്പോർട്ട്​ ​ലഭ്യമല്ലാത്തതിനാൽ പാലക്കാട്​ ജില്ല കലക്​ടറുടെ മജിസ്​​റ്റീരിയൽ അന്വേഷണ റിപ്പോർട്ടും നൽകിയിട്ടില്ല. േഫാറൻസിക്​ തെളിവെടുപ്പ്​ വൈകുന്നതിനാൽ ​വെടിവെപ്പുമായി ബന്ധപ്പെട്ട്​, ക്രൈംബ്രാഞ്ച്​ രജിസ്​റ്റർ ചെയ്​ത രണ്ട്​ കേസുകളുടെ അന്വേഷണവും ഇഴയുകയാണ്​. കഴിഞ്ഞവർഷം ഒക്‌ടോബർ 28നാണ്‌ മണിവാസകം, ശ്രീനിവാസൻ, അജിത, കാർത്തിക് എന്നീ മാവോവാദി പ്രവർത്തകർ തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്‌. രക്ഷപ്പെട്ട ദീപക്, ശോഭ എന്നിവരെ തമിഴ്നാട് പൊലീസ് പിന്നീട്‌ പിടികൂടിയിരുന്നു. നടന്നത്​ വ്യാജ ഏറ്റുമുട്ടലാണെന്ന്​ കാണിച്ച്​ മരിച്ചവരുടെ ബന്ധുക്കൾ ആദ്യം പാലക്കാട്​ സെഷൻസ്​ കോടതിയിലും തുടർന്ന്​ ഹൈകോടതിയിലും ഹരജി നൽകിയിരുന്നു. സർക്കാർ പ്രഖ്യാപിച്ച ക്രൈം​ബ്രാഞ്ച്​ അന്വേഷണം സെഷൻസ്​ കോടതി മേൽനോട്ടത്തിൽ വേണമെന്ന്​ കോടതി ഉത്തരവിട്ടു. 2019 നവംബർ ആറിനാണ് ​മജിസ്​റ്റീരിയൽ അന്വേഷണത്തിന്​ സർക്കാർ, ജില്ല കലക്​ടറെ ചുമതലപ്പെടുത്തിയത്​. മൂന്ന്​ മാസത്തിനകം നൽകാൻ നിർദേശം നൽകിയെങ്കിലും വെടിവെപ്പ്​ നടന്ന്​ ഒരു വർഷമാകാറായിട്ടും മജിസ്​റ്റീരിയൽ റിപ്പോർട്ട്​ സമർപ്പിക്കാൻ സാധിച്ചിട്ടില്ല. ബാലിസ്​റ്റിക്​ അന്വേഷണ റിപ്പോർട്ട്​ ലഭിക്കാത്തതാണ്​ കാരണമായി പറയുന്നത്​. നേരത്തേ ഫോറൻസിക്​ ലാബിൽനിന്ന്​ ബാലിസ്​റ്റിക്​ പരിശോധന റിപ്പോർട്ട്​ ക്രൈംബ്രാഞ്ചിന്​ ലഭിച്ചിരുന്നെങ്കിലും അപൂർണമായതിനാൽ തിരിച്ചയച്ചതായി പറയുന്നു. വെടിവെപ്പിന്​ ഉപയോഗിച്ച തിരയുമായും മറ്റും ബന്ധപ്പെട്ട്​ ഡി.എൻ.എ റിപ്പോർട്ടടക്കം ലഭ്യമാവാനുണ്ടെന്നും അതിന്​ കാലതാമസമെടുക്കുമെന്നും പൊലീസ്​ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story