Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവിവാഹപ്രായം...

വിവാഹപ്രായം ഉയർത്തരുത്; പ്രധാനമന്ത്രിക്ക് കത്ത്​

text_fields
bookmark_border
കോഴിക്കോട്: വിവാഹപ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട്​ ഇന്ത്യയിലെ വിവിധ സമുദായങ്ങളുടെയും സാമൂഹിക വിഭാഗങ്ങളുടെയും അഭിപ്രായം പരിഗണിക്കണമെന്ന് അഭ്യർഥിച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ്​ ഇ. സുലൈമാൻ മുസ്‌ലിയാർ, ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ പ്രധാനമന്ത്രിക്ക് കത്തയച്ചു. വിവാഹപ്രായം 21ലേക്ക് ഉയർത്തുന്നത് സാമൂഹികമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ലോകത്തിലെ 160ഒാളം രാഷ്​ട്രങ്ങളിൽ 18ആണ് പെൺകുട്ടികൾക്ക് വിവാഹം കഴിക്കാനുള്ള പ്രായമായി നിയമമുള്ളത്. മാതാപിതാക്കളുടെയോ ജുഡീഷറിയുടെയോ അനുമതിയുണ്ടെങ്കിൽ പതിനെട്ടിന് മുമ്പേ വിവാഹപ്രായം അനുവദിക്കുന്ന ധാരാളം രാഷ്​ട്രങ്ങളും ഉണ്ട്. ഉന്നത വിദ്യാഭ്യാസം ചെലവേറിയ പ്രക്രിയയായിക്കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്ത്, സാമ്പത്തികമായി പ്രയാസപ്പെടുന്ന പെൺകുട്ടികളിൽ പലരുടെയും വിദ്യാഭ്യാസം തുടരാൻ നിമിത്തമാകുന്നത്, വിവാഹശേഷം ഭർത്താക്കന്മാർ നൽകുന്ന സാമ്പത്തികവും മാനസികവുമായ പിന്തുണകളാണെന്ന്​ കത്തിൽ ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story