Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവ്യാജമദ്യം: ദുരന്തങ്ങൾ...

വ്യാജമദ്യം: ദുരന്തങ്ങൾ സംഭവിക്കുമ്പോൾ മാത്രം ബോധവത്കരണം

text_fields
bookmark_border
പാലക്കാട്: വാളയാറിൽ വ്യാജമദ്യം കഴിച്ച് അഞ്ചുപേർ മരിച്ച് സംഭവത്തെ തുടർന്ന് സമീപപ്രദേശങ്ങളിൽ എക്സൈസ് ബോധവത്കരണം നടത്തി. നടുപ്പൂണി, ചെല്ലംകാവ്, വാളയാർ എന്നിവടങ്ങളിലായിരുന്നു ബോധവത്കരണം. ദുരന്തങ്ങൾ സംഭവിച്ച് ആഴ്​ചകൾ കഴിയുന്നതോടെ ബോധവത്കരണം ചടങ്ങ് മാത്രമായി മാറുന്ന സ്ഥിതിയാണ്. ജില്ലയിൽ വ്യാജമദ്യം തടയുന്നതിൽ എക്സൈസിന് വീഴ്​ച സംഭവിക്കുന്നതായി ആരോപണമുണ്ട്. കള്ളുഷാപ്പുകളിലും ബാറുകളിലും വ്യാജൻ സുലഭമാണെന്ന് ആക്ഷേപമുണ്ട്. എന്നാൽ, എക്സൈസ് ശേഖരിക്കുന്ന സാമ്പിളുകളിൽ കള്ളി​ൻെറയും ആൾക്കഹോളിൻറെയും അളവ് കൃത്യവുമാണ്. ഏതാനും ആഴ്​ചകൾ മുമ്പാണ് കുഴൽമന്ദം റേഞ്ചിലെ ആറ് ഷാപ്പുകളിൽനിന്ന് സ്​പരിറ്റ് ചേർത്ത് കള്ള് പിടികൂടിയത്. ചേരാമംഗലത്തെ തോപ്പിൽനിന്നാണ് കള്ള് വരുന്നത്. ഈ തോപ്പ്‌ ആറുമാസമായി സ്​പരിറ്റ്‌ കലക്കുന്ന കേന്ദ്രമായി പ്രവർത്തിക്കുണ്ടെന്ന് എക്‌സൈസി​ൻെറ തുടർ അന്വേഷണത്തിൽ മനസ്സിലായിട്ടുണ്ട്. പ്രധാന റോഡിൽനിന്ന് 200 മീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന തെങ്ങിൻ തോപ്പിൽ പ്രതികൾ സ്ഥിരമായി സ്​പരിറ്റ്‌ കലക്കിയിട്ടും കണ്ടെത്താൻ കഴിയാത്തത് എക്സൈസിൻെറ വീഴ്​ചയാണ്. ലോക്​ഡൗൺ സമയത്ത് ഒറ്റപ്പാലം പനമണ്ണയിൽനിന്ന് ഏഴ് ലിറ്റർ സ്​പരിറ്റും സ്​പിരിറ്റ് കലക്കിയ 1000 ലിറ്റർ കള്ളും ഇവ കടത്തനായി ഉപയോഗിച്ച വാഹനവും പാലക്കാട് ഐ.ബിയും ഒറ്റപ്പാലം റേഞ്ച് അധികൃതരും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയിരുന്നു. തൃത്താല റേഞ്ചിൽ കള്ളുഷാപ്പ് പരിസരത്തുനിന്ന് സ്​പരിറ്റ് വണ്ടി കണ്ടെടുത്ത സംഭവത്തിൽ നടപടി ഉണ്ടായിട്ടില്ലെന്ന് ആരോപണമുണ്ട്. വീര്യമേറിയത് കഴിക്കാൻ തിരക്ക് ഏറുകയും പരിസരത്തെ മറ്റു ഷാപ്പുകളിൽ വിൽപന കുറയുകയും ചെയ്യുന്നതോടെയാണ് പലപ്പോഴും പുറംലോകം അറിയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story