Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകോളനികളിൽ വാറ്റ്,...

കോളനികളിൽ വാറ്റ്, കഞ്ചാവ് ഏജൻറുമാർ പിടിമുറുക്കുന്നു

text_fields
bookmark_border
കൊല്ലങ്കോട്: കൊല്ലങ്കോട്, മുതലമട പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന ചെമ്മണാമ്പതി, അളകാപുരി, നീളപ്പാറ, മുച്ചങ്കുണ്ട്, അണ്ണാനഗർ, ആനക്കട്ടി, ചെമ്മണന്തോട്, പതി, വെള്ളരൻ കടവ്, കുണ്ടിലക്കുളമ്പ്, നരിപ്പാറ ചള്ള, ഇടുക്കുപ്പാറ, മാത്തൂർ കോളനികൾ കേന്ദ്രീകരിച്ച് ലഹരി വിൽപന സജീവം. സമ്പൂർണ ലോക്​ഡൗൺ ആരംഭിച്ചതോടെ മദ്യം ലഭിക്കാതിരുന്ന യുവാക്കളെ കേന്ദ്രീകരിച്ചാണ് ലഹരി ഏജൻറുമാർ വാറ്റ് ചാരായവും കഞ്ചാവുമായി കോളനികളിലേക്ക് കടന്നെത്തിയത്. ലോക്​ഡൗൺ മൂലം തൊഴിൽ നഷ്​ടം സംഭവിച്ച യുവാക്കളെ മദ്യവും കഞ്ചാവും വിൽപന നടത്തിയാൽ വരുമാനമാർഗമുണ്ടാക്കാമെന്ന് പ്രലോഭിപ്പിച്ചാണ് വിതരണം ആരംഭിച്ചത്. കോവിഡ് കാലത്ത് ചാരായത്തിനും കഞ്ചാവിനും വില വർധിച്ചതോടെ സ്വന്തമായി ലഹരി വസ്​തുക്കൾ തേടിയെത്തുന്നവർക്ക് മരുന്നുകളും ഗുളികകളും മദ്യത്തിൽ കലർത്തിയുള്ള വിൽപനയും കോളനികളിൽ സജീവമായതായി ആദിവാസി സംരക്ഷണ സംഘം കൺവീനർ നീളിപ്പാറ മാരിയപ്പൻ പറഞ്ഞു. ലോക്​ഡൗൺ ഇളവുകൾ വന്നതോടെ തൊഴിൽ പ്രതിസന്ധിക്ക് വിരാമമുണ്ടായെങ്കിലും കൃത്രിമ മദ്യലഹരിയിൽ ശീലിച്ച യുവാക്കൾ വീണ്ടും വാറ്റുകാരെയും മരുന്ന് മദ്യവിൽപനക്കാരെയും ആശ്രയിക്കാൻ തുടങ്ങി. വിമുക്തി ഉൾപ്പെടെ വിവിധ മദ്യവർജന പദ്ധതികൾ എക്സൈസ് വകുപ്പിൽ ഉണ്ടെങ്കിലും ഇവയൊന്നും പട്ടികവർഗ-പട്ടികജാതി കോളനികളിൽ എത്താറില്ല. ലഹരി ഉപയോഗത്തിൽ എല്ലാ വിഭാഗം ജനങ്ങളും വസിക്കുന്ന കോളനികൾ ഉൾപ്പെടുമെങ്കിലും ആദിവാസി കോളനികളിലാണ് ലഹരി മാഫിയകൾ പിടിമുറുക്കുന്നത്. രണ്ട് വർഷത്തിനിടെ 11 യുവാക്കളാണ് മുതലമട, കൊല്ലങ്കോട് പഞ്ചായത്തിലെ കോളനികളിൽ മരിച്ചത്. നിസ്സാരമായ ശാരീരിക പ്രശ്​നങ്ങളാൽ ലഹരിയിൽ അമർന്ന കോളനികളിലെ യുവാക്കളുടെ മരണങ്ങൾ പോലും വേണ്ട വിധം അന്വേഷിക്കുന്നില്ല. pew kollankode കൊല്ലങ്കോട്ടെ കോളനി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story