Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകരിമ്പയിൽ അടയ്​ക്ക...

കരിമ്പയിൽ അടയ്​ക്ക മോഷണം വ്യാപകം

text_fields
bookmark_border
കല്ലടിക്കോട്: കരിമ്പ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ അടയ്ക്ക മോഷണം പതിവാകുന്നു. ഞായറാഴ്ച രാത്രി ഇടക്കുറുശ്ശി മണപ്പാട്ടിൽ സുബ്രഹ്മണ്യ​ൻെറ കൃഷിയിടത്തിലെ നാൽപതോളം കവുങ്ങിൽനിന്ന് 400 കിലോയോളം അടയ്ക്ക മോഷ്​ടിക്കപ്പെട്ടു. ഒന്നിലധികം പേരുള്ള സംഘമാണ് മോഷണത്തിനു പിന്നിലെന്ന് വ്യക്തമാണ്. മോഷ്​ടാക്കളുടേതെന്ന്​ കരുതുന്ന ടോർച്ച് ഇവിടെ ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ടു. കല്ലടിക്കോട് പൊലീസ് പരിശോധന നടത്തി. കടത്താനായി ഒരുക്കിവെച്ച രണ്ടുചാക്ക് അടയ്ക്ക പിന്നീട് കാഞ്ഞിരപ്പുഴ ഇടതുകനാലോരത്തുള്ള കാട്ടിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. അടുത്തിടെ പ്രദേശങ്ങളിൽ പലരുടെയും അടയ്ക്ക മോഷ്​ടിക്കപ്പെട്ടിട്ടുണ്ട്. പഴുക്കടയ്ക്കക്ക് കിലോക്ക്​ 60 രൂപക്ക്​ മുകളിലും പച്ച 40 രൂപക്ക് മുകളിലും വിലയുള്ള സാഹചര്യത്തിലാണ് മോഷണം വ്യാപകമാകുന്നത്. കല്ലടിക്കോട് പൊലീസ് സ്​റ്റേഷനിൽ ഇതുസംബന്ധിച്ച് നിരവധി പരാതിയുണ്ട്. pew adakka മോഷ്​ടാക്കൾ കടത്താൻ ശ്രമിച്ച അടക്ക നിറച്ച ചാക്ക് പാങ്ങൽ വഴിയോര ഉദ്യാനം പ്രവർത്തനം തുടങ്ങി മുണ്ടൂർ: പുതുപ്പരിയാരത്ത് വഴിയോര ഉദ്യാനം തുറന്നു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് 2020-21 പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി ആറരലക്ഷം രൂപ ചെലവിൽ പാങ്ങൽ എസ്.സി കോളനിയിലാണ് ഉദ്യാനം നിർമിച്ചത്. 36 വീട്ടുകാർക്ക് വിനോദത്തിനും വിശ്രമത്തിനും ഉദ്യാനം വേദിയാവും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ.പി. ഷൈജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ്​ കെ.എ. പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. ടി.എസ്. ദാസ്, ഹരിലക്ഷ്മി, വി.കെ. ജയപ്രകാശ്, ജഹഫർ, വി.എച്ച്. അബ്​ദുൽ റഷീദ് എന്നിവർ സംസാരിച്ചു. pew pangal udyanam പാങ്ങൽ വഴിയോര ഉദ്യാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ.പി. ഷൈജ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story