Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കല്ലടിക്കോട്: കരിമ്പ പഞ്ചായത്ത്​ കാർഷിക കർമസേനയിൽ സേവന ദാതാക്കളായി സേവനമനുഷ്ഠിക്കാൻ അ​േപക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃക കരിമ്പ കൃഷിഭവനിൽനിന്ന് ലഭിക്കും. ------------------------------------------------------- സി.പി.എമ്മിൽ ചേർന്നു കേരളശ്ശേരി: കോൺഗ്രസ് നേതാവ്​ ഹരിദാസൻ സി.പി.എമ്മിൽ ചേർന്നതായി ഏരിയ സെക്രട്ടറി സി.ആർ. സജീവ് അറിയിച്ചു. --------------------------------------------------------- കോവിഡ് പരിശോധന കേന്ദ്രം ആരംഭിച്ചു ആലത്തൂർ: താലൂക്കാശുപത്രിയിലെ കോവിഡ് പരിശോധനാ കേന്ദ്രം പഴയ പൊലീസ് സ്​റ്റേഷൻ കെട്ടിടത്തിൽ തുടങ്ങി. കെ.ഡി. പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ സി.കെ. ചാമുണ്ണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സി.വി. അഞ്ജലി മേനോൻ, അസി. സെക്രട്ടറി ബാഹുലേയൻ, പഞ്ചായത്ത് പ്രസിഡൻറ് എം.എ. നാസർ, ഡോ. അജയകുമാർ എന്നിവർ സംസാരിച്ചു. --------------------------------------------------------------- കോവിഡ്: ഹോട്ടൽ അടച്ചു വടക്കഞ്ചേരി: രണ്ട് തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വടക്കഞ്ചേരി മയൂഖ ഹോട്ടൽ വെള്ളിയാഴ്ച അടച്ചു. ഈ മാസം 12, 13, 14 തീയതികളിൽ ഇവിടെ നിന്നും ഭക്ഷണം കഴിച്ചവർ സ്വയം നിരീക്ഷണത്തിൽ പോവണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ: 9544568183. ബാങ്ക് ശാഖ അടച്ചു വടക്കഞ്ചേരി: ബാങ്കിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഷാ ടവറിൽ പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്ക് വടക്കഞ്ചേരി ശാഖ വെള്ളിയാഴ്ച അടച്ചു. ഈ മാസം 12, 13, 14 തീയതികളിൽ ബാങ്കിൽ ഇടപാട് നടത്തിയവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story