Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightശ്രീറാമി​െൻറ നിയമനം:...

ശ്രീറാമി​െൻറ നിയമനം: സർക്കാർ കുറ്റവാളിക്ക് പഴുതൊരുക്കുന്നു ^എസ്.വൈ.എസ്

text_fields
bookmark_border
ശ്രീറാമി​ൻെറ നിയമനം: സർക്കാർ കുറ്റവാളിക്ക് പഴുതൊരുക്കുന്നു -എസ്.വൈ.എസ് മലപ്പുറം: സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ വ്യാജവാർത്ത കണ്ടെത്താനുള്ള വിഭാഗത്തിൽ നിയമിച്ച സർക്കാർ നടപടി കുറ്റവാളിക്ക് രക്ഷപ്പെടാനുള്ള വാതിൽ തുറന്നുകൊടുക്കുന്നതാണെന്ന് എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി. വാർത്തകൾ പരിശോധിക്കാനും നിയന്ത്രിക്കാനും കഴിയുന്ന ഒരു തസ്തികയിൽ നിയമിച്ചാൽ തനിക്കെതിരെ വാർത്തകൾ നൽകുന്നതിൽ നിന്ന് മാധ്യമങ്ങളെ തടയാൻ ശ്രീറാം ശ്രമിക്കുമെന്ന് ഉറപ്പാണ്. അത് കേസിൽ നിന്ന് പുറത്തേക്കുള്ള വഴി എളുപ്പമാക്കും. വിധി വരുന്നത് വരെ എല്ലാ തസ്തികയിൽ നിന്നും​ ശ്രീറാമിനെ മാറ്റിനിർത്തി വിചാരണ വേഗത്തിലാക്കാൻ സർക്കാർ അവസരമൊരുക്കണമെന്നും എസ്.വൈ.എസ് ആവശ്യപ്പെട്ടു. ത്വാഹാ സഖാഫി അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:
Next Story