Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകോൺഗ്രസ് സംഘം സിദ്ദീഖ്...

കോൺഗ്രസ് സംഘം സിദ്ദീഖ് കാപ്പ​െൻറ കുടുംബത്തെ സന്ദർശിച്ചു

text_fields
bookmark_border
കോൺഗ്രസ് സംഘം സിദ്ദീഖ് കാപ്പ​ൻെറ കുടുംബത്തെ സന്ദർശിച്ചു മലപ്പുറം: കരിനിയമങ്ങൾ ചുമത്തി യു.പി പൊലീസ് അറസ്​റ്റ്​ ചെയ്ത കേരള പത്രപ്രവർത്തക യൂനിയൻ ഡൽഹി ഘടകം സെക്രട്ടറി സിദ്ദീഖ് കാപ്പ​ൻെറ വേങ്ങരയിലെ വീട് കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദ് അലിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സംഘം സന്ദർശിച്ചു. രാഷ്​ട്രീയവും നിയമപരവുമായ മുഴുവൻ പിന്തുണയും ഇവർ കുടുംബത്തിന് ഉറപ്പ് നൽകി. മുഴുവൻ ജനാധിപത്യ മനസ്സുകളും ഇതിനെതിരെ ഐക്യപ്പെടേണ്ടതുണ്ടെന്ന്​ കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിച്ച യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ, കെ.പി.സി.സി ട്രഷറർ കെ.കെ. കൊച്ചുമുഹമ്മദ് എന്നിവർ പറഞ്ഞു. പി.പി.എ. ബാവ, പി.കെ. സിദ്ദീഖ്, സന്തോഷ് പൂച്ചോലമാട്, പി. അബ്​ദു, കാപ്പൻ അഷ്കർ, നാസിൽ പൂവിൽ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story