Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമുനിസിപ്പൽ...

മുനിസിപ്പൽ ബസ്​സ്​റ്റാൻഡ്​​; പ്രതിഷേധവുമായി വ്യാപാരി വ്യവസായി കോൺഗ്രസ്​

text_fields
bookmark_border
പാലക്കാട്: മുനിസിപ്പൽ ബസ് സ്​റ്റാൻഡ് കെട്ടിടം പുനർ നിർമിക്കുന്നതിൽ അനാസ്ഥ കാണിക്കുന്ന നഗരസഭ ഭരണാധികാരികൾക്കെതിരെ വ്യാപാരി വ്യവസായി കോൺഗ്രസ്സ് ജില്ല കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. ബസ്​റ്റാൻഡുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന വ്യാപരികൾ, ഓട്ടോ തൊഴിലാളികൾ, ചുമട്ടു തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ നിത്യജീവിതം മുന്നോട്ട് കൊണ്ടു പോകുവാൻ ബുദ്ധിമുട്ടുകയാണെന്നും ഉടനടി ബസ്​റ്റാൻഡി​ൻെറ പുനർ നിർമാണം പൂർത്തീകരിച്ച് വ്യാപാരികളെ പുനരധിവസിപ്പിച്ചില്ലെങ്കിൽ സമരത്തിന് കോൺഗ്രസ്സ് നേതൃത്വം നൽകുമെന്ന് ധർണ ഉദ്ഘാടനം ചെയ്ത കെ.പി.സി.സി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ പറഞ്ഞു. വ്യാപാരി വ്യവസായി കോൺഗ്രസ്സ് ജില്ല പ്രസിഡൻറ് സി.വി. സതീഷ് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി കെ. ഭവദാസ് മുഖ്യ പ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി കോൺഗ്രസ്സ് വർക്കിങ്​ പ്രസിഡൻറ് സുധാകരൻ പ്ലാക്കാട്ട്, ഹരിദാസ് മച്ചിങ്ങൽ, പുത്തൂർ രാമകൃഷ്ണൻ, ഗിരീഷ് ഗുപ്ത മണ്ണാർക്കാട് എന്നിവർ സംസാരിച്ചു. pew pkd 100 വ്യാപാരി വ്യവസായി കോൺഗ്രസ്​ മുനിസിപ്പൽ ബസ്​ സ്​റ്റാൻഡിൽ നടത്തിയ പ്രതിഷേധ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story