Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഇടപാടുകൾ കു​ത്തനെ...

ഇടപാടുകൾ കു​ത്തനെ കുറഞ്ഞു; സഹകരണ ബാങ്കുകൾ കടുത്ത പ്രതിസന്ധിയിൽ

text_fields
bookmark_border
* പെൻഷൻ വിതരണം രോഗവ്യാപനത്തിലേക്ക്​ നയിക്കുമെന്ന ആശങ്ക ശക്​തം പാലക്കാട്​: ​​കോവിഡ്​ രോഗികളുടെ എണ്ണം കുത്തനെ ഉയർന്നതോടെ സർവിസ്​ സഹകരണ ബാങ്കുകൾ കട​ുത്ത പ്രതിസന്ധിയിൽ. ഇടപാടുകൾ കു​ത്തനെ കുറയുകയും ​വായ്​പകളുടെ തിരിച്ചടവ്​ മുടങ്ങിയതുമാണ്​ വിനയായത്​. വീടുകൾ കയറി ജീവനക്കാർ നടത്തുന്ന പെൻഷൻ വിതരണം കോവിഡ്​ വ്യാപനത്തിന്​ കാരണമാകുമെന്ന ആശങ്ക ശക്​തമാണ്​. ജീവനക്കാർക്ക്​ രോഗം സ്ഥിരീകരിച്ചാൽ ശാഖകൾ അടച്ചുപൂ​േട്ടണ്ട സ്ഥിതിയാണ്​. രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ ബാങ്കിങ്​ സമയം പുനഃക്രമീകരിക്കണമെന്ന ആവശ്യം ജീവനക്കാരുടെ സംഘടനകൾ ഉന്നയിച്ചിട്ടുണ്ട്​. സഹകരണ രജിസ്​ട്രാറുടെ ഉത്തരവ്​ പ്രകാരം കഴിഞ്ഞ ആഗസ്​റ്റ്​ 31 വരെ ബാങ്കുകൾക്ക്​ ശനിയാഴ്​ച അവധി നൽകിയിരുന്നു. പുതിയ ഉത്തരവില്ലാത്തതിനാൽ നിലവിൽ ശനിയാഴ്​ചയും പ്രവൃത്തിദിവസമാണ്​. മറ്റു വാണിജ്യ ബാങ്കുകൾക്ക്​ ശനിയാഴ്​ച അവധി തുടരുകയാണ്​. സംസ്ഥാനത്തെ​ 1500ലേറെ വരുന്ന സഹകരണ ബാങ്കുകൾ വഴിയാണ്​ ക്ഷേമ പെൻഷൻ വിതരണം​. ജീവനക്കാരോ ​​​െഡയ്​ലി കലക്​ഷൻ ഏജ​ൻറുമ​ാരോ ആണ്​ വീടുകൾ കയറിയിറങ്ങി പെൻഷൻ നൽകുന്നത്​. എല്ലാമാസവും പെൻഷൻ എന്ന സർക്കാർ തീരുമാനപ്രകാരം സെപ്​റ്റംബർ മാസത്തെ വിതരണം ആരംഭിച്ചിട്ടുണ്ട്​. പെൻഷൻ വാങ്ങുന്ന വയോധികരെയടക്കം രോഗവ്യാപനത്തിലേക്ക്​ തള്ളിവിടുന്നതാണ്​ വിതരണ രീതിയെന്ന്​ ജീവനക്കാർ പറയുന്നു. കോവിഡ്​ പ്രതിസന്ധിമൂലം കിട്ടാക്കടം കുമിയുന്നതിനാൽ നഷ്​ടത്തിലേക്ക്​ കൂപ്പുകുത്തുകയാണ്​ ഒട്ടുമിക്ക ബാങ്കുകളും. പല ബാങ്കുകളും നീതി മെഡിക്കൽ സ്​റ്റോർ, വളം ഡി​േപ്പാ തുടങ്ങി ബാങ്കിതര പ്രവർത്തനങ്ങളിലൂടെയാണ്​ പിടിച്ചുനിൽക്കുന്നത്​.
Show Full Article
TAGS:
Next Story