Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകൊല്ലങ്കോട് ബൈക്ക്...

കൊല്ലങ്കോട് ബൈക്ക് മോഷ്​ടാവ്​ പിടിയിൽ

text_fields
bookmark_border
കൊല്ല​േങ്കാട്​: ബൈക്ക്​ മോഷണം പോയ സംഭവത്തിൽ പ്രതി പിടിയിൽ. മൂച്ചംകുണ്ട് പന്തപ്പാറ ഉമാശങ്കറിനെയാണ് (35)കൊല്ലങ്കോട് പോലീസ് പിടികൂടിയത്. മുതലമട ചപ്പക്കാട് മുത്തയ്യിൽ വീട്ടിൽ അബ്​ദുൽ ഖാദറി​ൻെറ ഷെഡിൽ നിർത്തിയിട്ട സ്കൂട്ടർ സെപ്റ്റംബർ 24ന് രാത്രി മോഷണം പോയിരുന്നു. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊള്ളാച്ചിയിൽ നിന്ന്​ വാഹനം കണ്ടെത്തി. ഉമാശങ്കറിനെ ചപ്പക്കാട്​ വെച്ച് ചൊവ്വ രാവിലെ പൊലീസ് പിടികൂടി. കോഴി, കന്നുകാലി എന്നിവയുടെ മോഷണത്തിലും ഉമാശങ്കർ ഉൾപ്പെട്ടിരുന്നെങ്കിലും പരാതികൾ ലഭിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ റിമാൻഡ്​​ ചെയ്തു. മങ്കരയിൽ പഞ്ചായത്തംഗമടക്കം എട്ടുപേർക്ക് കോവിഡ് പത്തിരിപ്പാല: മങ്കര പഞ്ചായത്തിൽ ആരോഗ്യ വകുപ്പ് നടത്തിയ ആൻറിജൻ പരിശോധനയിൽ ഗ്രാമപഞ്ചായത്തംഗം ഉൾപ്പെടെ എട്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.നേരത്തെ രോഗം സ്ഥിരീകരിച്ച മൂന്നു പേർ ഇനിയും രോഗമുക്തരായിട്ടില്ല. പുതിയതായി അഞ്ചു പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. മങ്കര പൊലീസ് സ്​റ്റേഷനിലെ ഉദ്യോഗസ്ഥർ, ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവരടക്കം 66 പേർക്കാണ് ചൊവ്വാഴ്ച പരിശോധന നടത്തിയത്. പഞ്ചായത്തംഗത്തി​ൻെറ ഉറവിടം വ്യക്തമല്ല. പഞ്ചായത്തംഗത്തി​ൻെറ സമ്പർക്കത്തിൽ പെട്ടവരെ വെള്ളിയാഴ്ച പരിശോധനക്ക് വിധേയരാക്കും. പഞ്ചായത്തി​ൻെറ പ്രവർത്തനം രണ്ടു ദിവസം ഭാഗികമായി നിയന്ത്രിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ്​ എസ്. ജിൻസി അറിയിച്ചു. MUST ........... മാലിന്യ കൂമ്പാരം ശ്രമദാനത്തിലൂടെ മാറ്റി പുതുപ്പള്ളിതെരുവ്: ക്ലീൻ സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായി വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടീം വെൽഫെയർ വളൻറിയേഴ്സ് വെണ്ണക്കര റോഡിൽ നൂർഗാർഡൻ ഭാഗത്തെ മാലിന്യ കൂമ്പാരം ശ്രമദാനത്തിലൂടെ മാറ്റി. ​ പ്രദേശം നെറ്റ്കെട്ടി മറച്ച്​ മുനിസിപ്പാലിറ്റിയുടെ അറിയിപ്പ് ബോർഡും സ്ഥാപിച്ചു. സേവന പ്രവർത്തനങ്ങൾക്ക് വെൽഫെയർ പാർട്ടി ജില്ല വൈസ്​ പ്രസിഡൻറ്​ പി. ലുഖ്മാൻ, മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡൻറ്​ എം. കാജാ ഹുസൈൻ, യൂനിറ്റ് ഭാരവാഹികളായ ഫൈസൽ അലി, ഇബ്രാഹിം തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story