Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപട്ടാമ്പി ജൈവവള...

പട്ടാമ്പി ജൈവവള ഗുണനിയന്ത്രണശാല ഉദ്‌ഘാടനം നാളെ

text_fields
bookmark_border
പട്ടാമ്പി: സംസ്ഥാനത്തെ ആദ്യത്തെ ജീവാണു ജൈവവള ഗുണനിയന്ത്രണശാല വ്യാഴാഴ്ച രാവിലെ 11.30ന് പട്ടാമ്പി സെൻട്രൽ ഓർച്ചാർഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിക്കും. ജീവാണു ജൈവഗുണ നിയന്ത്രണശാല വരുന്നതോടെ പ്രാദേശികമായി ലഭ്യമാകുന്നതും വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുന്നതുമായ ജൈവ ജീവാണുവളങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ മതിയായ പരിശോധന സൗകര്യങ്ങൾ ലഭ്യമാകും. ചിത്രം: pew9 ptb64പട്ടാമ്പി ഓർച്ചാർഡിൽ ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ജീവാണു ജൈവവള ഗുണനിയന്ത്രണശാല ട്രാൻസ്ഫോർമർ ഉദ്ഘാടനം ചെയ്തു പട്ടാമ്പി: നാട്യമംഗലം മനക്കൽകുന്ന്-പാറമ്മൽപടി പ്രദേശത്തെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 5,80,000 രൂപ വകയിരുത്തി സ്ഥാപിച്ച നാട്യമംഗലം എൽ.പി സ്കൂൾ ട്രാൻസ്ഫോർമർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എം. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കുലുക്കല്ലൂർ പഞ്ചായത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ എം. സൈതലവി അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി അസി. എൻജിനീയർ മോഹൻദാസ്, സബ് എൻജിനീയർ പി.പി. നൗഫൽ, ഇ.പി. ഉസൻ, എൻ.പി. ഉണ്ണി എന്നിവർ സംബന്ധിച്ചു. pew10 ptb63 പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി സ്ഥാപിച്ച നാട്യമംഗലം എൽ.പി സ്കൂൾ ട്രാൻസ്ഫോർമർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എം. മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story