Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകുട്ടികളുടെ അശ്ലീല...

കുട്ടികളുടെ അശ്ലീല വിഡിയോ പ്രചരിപ്പിക്കൽ: മൂന്നുപേർ അറസ്​റ്റിൽ

text_fields
bookmark_border
രണ്ട്​ അന്തർസംസ്ഥാന തൊഴിലാളികൾ പൊന്നാനിയിലും ഒരാൾ പൂക്കോട്ടുംപാടത്തുമാണ്​ അറസ്​റ്റിലായത്​. പിടിച്ചെടുത്ത മൊബൈൽ ഫോണുകളിൽനിന്ന് പലരും ദൃ​ശ്യങ്ങൾ​ ഡിലീറ്റ്​ ചെയ്​തിട്ടുണ്ട്​. ഇവ വീണ്ടെടുക്കാൻ സൈബർ സെല്ലിന്​ നൽകിയിട്ടുണ്ട്​. ഇവരെല്ലാം പൊലീസ്​ നിരീക്ഷണത്തിലുമാണ്​. പഠിക്കുന്ന വിദ്യാർഥികളും എൻജിനീയറിങ്​ വിദ്യാർഥികളടക്കമുള്ളവർ ഭാഗമായിട്ടുണ്ടെന്നാണ്​ പൊലീസിന്​ ലഭിച്ച വിവരം. മുമ്പ്​ മലപ്പുറത്ത്​ നടത്തിയ പരിശോധനയിൽ രണ്ട്​ എൻജിനീയറിങ്​ വിദ്യാർഥികളാണ്​ ഇതിൽ പ്രധാന പങ്കുവഹിച്ചതെന്ന്​ കണ്ടെത്തിയിരുന്നു. ജില്ലയിൽ ഇത്തരത്തിലുള്ള ഒരുപാട്​ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്​. ചിലരെ അനുവാദമില്ലാതെ ഇത്തരം ഗ്രൂപ്പുകളിൽ ചേർക്കുന്നതായും പരാതിയു​െണ്ടന്നും വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും ജില്ല പൊലീസ്​ മേധാവി യു. അബ്​ദുൽ കരീം അറിയിച്ചു. കൊണ്ടോട്ടി, മഞ്ചേരി, മലപ്പുറം, പൂക്കോട്ടുംപാടം, കൽപകഞ്ചേരി, തിരൂരങ്ങാടി എന്നിവിടങ്ങളിലാണ്​ കൂടുതൽ കേസുകൾ രജിസ്​റ്റർ ചെയ്​തിരിക്കുന്നത്​. പൂക്കോട്ടുംപാടം എസ്.ഐ രാജേഷ് ആയോടൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എ. ജാഫർ, ജയലക്ഷ്​മി, സി.പി.ഒമാരായ ഇ.ജി. പ്രദീപ്, അഭിലാഷ് കൈപ്പിനി, ടി. നിബിൻദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story