Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവണ്ടൂരിലെ കഞ്ചാവ്...

വണ്ടൂരിലെ കഞ്ചാവ് വേട്ട: ലോറി ഡ്രൈവറും പിടിയിൽ

text_fields
bookmark_border
വണ്ടൂർ: 171 കിലോ കഞ്ചാവുമായി മൂന്നുപേർ വണ്ടൂരിൽ എക്സൈസ് സംഘത്തി​ൻെറ പിടിയിലായ സംഭവത്തിൽ ആന്ധ്രയിൽനിന്ന്​ കഞ്ചാവ് കടത്താൻ ഉപയോഗിച്ച ലോറിയും ഡ്രൈവറെയും എക്സൈസ് സംഘം കസ്​റ്റഡിയിലെടുത്തു. പട്ടാമ്പി തിരുമിറ്റക്കോട് കറുകപുത്തൂർ സ്വദേശി പള്ളിക്കര വളപ്പിൽ അലിയെയാണ് (37) കടപ്പയിൽനിന്നും സിമൻറ്​ കയറ്റി വരവേ മലപ്പുറം എക്സൈസ് അധികൃതരുടെ നിർദേശപ്രകാരം കൂത്തുപറമ്പ് സി.ഐ രാഗേഷ് കാസർകോട്​ പെരിയയിൽ കസ്​റ്റഡിയിൽ എടുത്തത്. തുടർന്ന് ലോറിയും പ്രതി അലിയെയും മലപ്പുറത്ത് എത്തിക്കുകയായിരുന്നു. ഇയാളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു. സ്​​േറ്റഷനറി ഉൽപന്നങ്ങളാ​െണന്ന് തെറ്റിദ്ധരിപ്പിച്ച് മിനി ലോറിയിൽ കടത്തുകയായിരുന്ന കഞ്ചാവാണ് കഴിഞ്ഞ ദിവസം വണ്ടൂരിൽ പിടികൂടിയിരുന്നത്. ആന്ധ്രയിൽനിന്ന് സിമൻറ്​ നിറച്ച വലിയ ലോറിയിലെത്തിച്ച കഞ്ചാവ് മിനിലോറിയിലെത്തി കണ്ണൂർ അതിർത്തിയിൽ വെച്ചാണ് പ്രതികൾ കൈപ്പറ്റിയത്. ആന്ധ്രയിൽനിന്ന് കഞ്ചാവ്​ എത്തിച്ച വലിയ ലോറിയും ഡ്രൈവറുമാണ് കാസർകോട്​ പിടിയിലായത്. ചിത്രം കൂടെ: mpg wdr Ali Kanjav
Show Full Article
TAGS:
Next Story