Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാഡ കനാൽ പൊളിച്ച്​...

കാഡ കനാൽ പൊളിച്ച്​ അഴുക്കുചാൽ പണിയാൻ ശ്രമമെന്ന്​

text_fields
bookmark_border
പറളി: കാഡ കനാലി​ൻെറ പാർശ്വഭിത്തി പൊളിച്ച് അഴുക്കുചാൽ നിർമിക്കാൻ ശ്രമമെന്ന്​ പരാതി. പഞ്ചായത്ത്​ പ്രവൃത്തി കരാർ എടുത്തവരാണ്​ കനാൽ ഭിത്തി പൊളിക്കാൻ ശ്രമിച്ചത്​. ഗ്രാമപഞ്ചായത്തിലെ 11ാം വാർഡിൽ അഞ്ചാംമൈൽ പതിയിൽപറമ്പിൽ, മെയിൻ കനാലിൽനിന്ന്​ പാന്തംപാടം പാടശേഖരത്തിലേക്ക് പോകുന്ന ചെറിയ കനാലി​ൻെറ ഭിത്തിയാണ്​ പൊളിക്കാൻ ശ്രമിച്ചത്​. കർഷക കോൺഗ്രസ്‌ കോങ്ങാട് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ. ജയപ്രകാശ​ൻെറ നേതൃത്വത്തിൽ പ്രവൃത്തി തടഞ്ഞു. കനാൽ അടക്കാൻ ഒരു അനുമതിയും നൽകിയിട്ടില്ലെന്നും പണി നിർത്തിവെക്കാൻ നോട്ടീസ്​ നൽകുമെന്നും ഇറിഗേഷൻ ഉദ്യോഗസ്ഥർ അറിയിച്ചതായും കെ. ജയപ്രകാശൻ പറഞ്ഞു. pew azhukkuchal പറളി അഞ്ചാംമൈൽ പാന്തംപാടം പാടശേഖരത്തിലേക്കുള്ള കാഡ കനാൽ തകർത്ത നിലയിൽ ഗാന്ധിജയന്തി ദിനാഘോഷം വാളയാർ: മലബാർ സിമൻറ്സ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ലേഖന മത്സരം, പ്രസംഗ മത്സരം, ചിത്രരചന എന്നിവ സംഘടിപ്പിച്ചു. വാളയാറിലെ കുട്ടികളുടെ പാർക്കും ലൈബ്രറി പരിസരവും ശുചീകരിച്ചു. സെക്രട്ടറി പ്രജിത്ത് തോട്ടത്തിൽ, അബ്​ദുൽഗഫൂർ, സി.എം. സെബാസ്​റ്റ്യൻ, സി.കെ. സുന്ദരൻ, അഭയ് കൃഷ്ണ, ജ്യോതി ദിവാകർ, അബ്​ദുൽ ഹമീദ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story