Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2020 11:58 PM GMT Updated On
date_range 3 Oct 2020 11:58 PM GMTഭരണകൂടങ്ങളെ തിരുത്താൻ ഗാന്ധിയൻ പ്രസ്ഥാനങ്ങൾ മുന്നോട്ടുവരണം -കെ. സച്ചിദാനന്ദൻ
text_fieldsbookmark_border
പാലക്കാട്: ജനജീവിതം ദുരിതമാക്കുന്ന നിയമം നിർമിക്കുകയും അധികാരം ദുർവിനിയോഗിക്കുകയും ചെയ്യുന്ന ഭരണകൂടങ്ങളെ തിരുത്താൻ മറ്റൊരു നിസ്സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകാൻ ഗാന്ധിയൻ പ്രസ്ഥാനങ്ങൾ മുന്നോട്ടുവരണമെന്ന് സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി മുൻ സെക്രട്ടറിയുമായ കെ. സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു. ഗാന്ധിയൻ കലക്ടീവ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ദേശവ്യാപകമായി ജൂൺ അഞ്ച് മുതൽ നടന്നുവരുന്ന 120 ദിവസത്തെ നിരാഹാര സത്യഗ്രഹത്തിൻെറ ആദ്യഘട്ടം പൂർത്തീകരിച്ച് പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമരപ്പന്തലിൽ നടന്ന 24 മണിക്കൂർ ഉപവാസ സമാപന സമ്മേളനം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സർവോദയ മണ്ഡലം സംസ്ഥാന സെക്രട്ടറി ഈസ ബിൻ അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. വിളയോടി വേണുഗോപാലൻ, പ്ലാച്ചിമട കോളവിരുദ്ധ സമര ഐക്യദാർഢ്യ സമിതി സംസ്ഥാന കൺവീനർ കെ.വി. ബിജു, ഗാന്ധിയൻ കലക്ടീവ് ജില്ല കോഓഡിനേറ്റർ പുതുശ്ശേരി ശ്രീനിവാസൻ, പ്ലാച്ചിമട കോളവിരുദ്ധ സമര സമിതി ജനറൽ കൺവീനർ ശക്തിവേൽ, പ്ലാച്ചിമട ശാന്തി, പ്ലാച്ചിമട മുരുകേശൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story