Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightആദിവാസി സമരം ചെറുക്കാൻ...

ആദിവാസി സമരം ചെറുക്കാൻ വനം വകുപ്പും പൊലീസും

text_fields
bookmark_border
പറമ്പിക്കുളം: റോഡ് വെട്ടൽ സമരത്തിനെ ചെറുക്കാൻ തയാറായി വനം വകുപ്പും പൊലീസും. ഗാന്ധിജയന്തി ദിനത്തിൽ തേക്കടി കോളനിയിൽ നിന്ന്​ ചെമ്മണാമ്പതി അടിവാരത്തേക്ക് റോഡ് വെട്ടൽ സമരവുമായാണ് പറമ്പിക്കുളം കോളനിവാസികൾ തയാറെടുക്കുന്നത്. എന്നാൽ അനുവാദമില്ലാതെ വനത്തിനകത്ത് റോഡ് വെട്ടുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് വനം വകുപ്പ്. കോവിഡ് കാലഘട്ടത്തിലെ സമരത്തിനെതിരെ പൊലീസും സജ്ജരായിരിക്കുകയാണ്. എന്നാൽ റോഡ് വെട്ടിയാലല്ലാതെ മറ്റു വഴികളി​െല്ലന്നും തമിഴ്നാടി​ൻെറ കാരുണ്യത്തിൽ സ്വന്തം പഞ്ചായത്തിനകത്ത് കടക്കേണ്ട അവസ്ഥക്ക് മാറ്റമ​ുണ്ടാക്കുവാനാണ് റോഡ് വെട്ടി സമരമെന്ന് തേക്കടി കോളനിവാസികൾ പറഞ്ഞു. മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരുൾപ്പെടെ 25 പേർക്ക് കോവിഡ് കല്ലടിക്കോട്: മരണാനന്തര ചടങ്ങിൽ ഒത്തുകൂടിയ 15 പേരുൾപ്പെടെ 25 പേർക്ക് കരിമ്പ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കോവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച കല്ലടിക്കോട് കുടുംബാരോഗ്യകേന്ദ്രത്തിൽ 82 പേരെ ആൻറിജൻ ടെസ്​റ്റിന് വിധേയരാക്കിയതിൽ 11, 12 വാർഡുകളിൽ നിന്നെത്തിയവരാണ് കൂടുതൽ രോഗബാധിതർ. മൂന്ന്, ഏഴ്, ആറ്, 15, 17 വാർഡുകളിലുള്ളവർക്കും കോവിഡ് സ്ഥിരീകരിച്ചു. യൂത്ത് കോൺഗ്രസ്​ മാർച്ച് നടത്തി മണ്ണാർക്കാട്: റവന്യൂ ഭൂമിയിലെ കൈയേറ്റഭൂമി ഒഴിവാക്കണമെന്നാവശ്യപ്പെട്ട്​ കാഞ്ഞിരപ്പുഴ യൂത്ത് കോൺഗ്രസ്​ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറക്കൽപ്പടി പൊറ്റശ്ശേരി വില്ലേജ് ഓഫിസിലേക്ക് മാർച്ച്‌ നടത്തി. കെ.പി.സി.സി സെക്രട്ടറി പി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ അരുൺ കാരക്കാട്ട് അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story