Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sep 2020 11:59 PM GMT Updated On
date_range 30 Sep 2020 11:59 PM GMTയാത്രക്കാരെ ആകർഷിക്കാൻ ഉപഭോക്തൃവാരവുമായി കെ.എസ്.ആർ.ടി.സി
text_fieldsbookmark_border
തിരുവനന്തപുരം: കോവിഡ് ഭീതിയിൽ വിട്ടകന്ന യാത്രക്കാരെ തിരികെയെത്തിക്കുന്നതിന് കെ.എസ്.ആർ.ടി.സി ഉപഭോക്തൃവാരം ആചരിക്കുന്നു. എല്ലാ ഡിപ്പോയിലും സ്ഥിരം യാത്രക്കാരെ ഉൾപ്പെടുത്തി വാട്സ്ആപ് ഗ്രൂപ്പുകൾ രൂപവത്കരിക്കൽ അടക്കം പ്രവർത്തനങ്ങളാണ് ഒക്ടോബർ രണ്ടുമുതൽ എട്ടുവരെയുള്ള ഉപഭോക്തൃ വാരാചരണത്തിൽ ഉൾെപ്പടുത്തിയിരിക്കുന്നത്. യൂനിറ്റ് അധികാരിയാകും വാട്സ്ആപ് ഗ്രൂപ്പിൻെറ അഡ്മിൻ. ഇതിനുപുറമേ സ്ഥിരയാത്രക്കാരെയും അഭ്യുദയകാംക്ഷികളെയും ഉൾപ്പെടുത്തി 'ഫ്രണ്ട്സ് ഒാഫ് കെ.എസ്.ആർ.ടി.സി' എന്ന പേരിൽ ഒരു സ്ഥിരംസമിതിക്ക് രൂപംനൽകാനും നിർദേശമുണ്ട്്. ഡിേപ്പാകളിൽ പൊതുജന ശ്രദ്ധ ലഭിക്കുന്ന സ്ഥലത്ത് ഉപഭോക്താവിനെ സംബന്ധിച്ച ആപ്തവാക്യമടങ്ങുന്ന മഹാത്മാഗാന്ധിയുടെ ചിത്രം സ്ഥാപിക്കണം. യാത്രക്കാർക്ക് പരാതികളും നിർദേശങ്ങളും സമർപ്പിക്കുന്നതിന് എല്ലാ യൂനിറ്റുകളിലും ഹെൽപ് ഡെസ്ക്കുകൾ ഉപഭോക്തൃവാരത്തിൽ പ്രവർത്തിപ്പിക്കും. പരാതികളിൽ സമയബന്ധിതമായി തീർപ്പ് കൽപ്പിക്കണം. ഒക്ടോബർ രണ്ടിന് ഡിപ്പോയും വർക്ഷോപ്പും പരിസരവും ജീവനക്കാരുടെയും സന്നദ്ധപ്രവർത്തകരുടെയും സഹായത്തോടെ ശുചീകരിക്കാനും എം.ഡിയുടെ സർക്കുലറിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story