Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഗർഭസ്ഥ ശിശുക്കളുടെ...

ഗർഭസ്ഥ ശിശുക്കളുടെ മരണം: അന്വേഷണത്തിന് ഉത്തരവിട്ട്​ മനുഷ്യാവകാശ കമീഷന​ും മന്ത്രിയും

text_fields
bookmark_border
മലപ്പുറം: ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് യുവതിയുടെ രണ്ട് ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷനും ആരോഗ്യ മന്ത്രിയും അന്വേഷണത്തിന് ഉത്തരവിട്ടു. മലപ്പുറം ജില്ല മെഡിക്കൽ ഓഫിസറും ജില്ല പൊലീസ് മേധാവിയും വിശദമായ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ്​ കമീഷൻ ഉത്തരവ്​. കൊണ്ടോട്ടി സ്വദേശി എൻ.സി. മുഹമ്മദ് ശരീഫ്-ഷഹ്‌ല തസ്നി ദമ്പതികളുടെ കുഞ്ഞുങ്ങളാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്​റ്റർ ചെയ്ത കേസിലാണ് നടപടി. വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ്​ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ആവശ്യപ്പെട്ടിരിക്കുന്നത്​. വളരെ വേദനാജനകമായ സംഭവമാണിതെന്നും കുറ്റക്കാർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story