Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസാമൂഹിക അകലം...

സാമൂഹിക അകലം പാലിക്കാതെ സിവിൽ സ്​റ്റേഷനിലെ ഒാഫിസുകൾ

text_fields
bookmark_border
blurb: സബ്​ രജിസ്​ട്രാർ ഒാഫിസ്​ പരിസരത്ത്​ ആളുകൾ കൂടിനിൽക്കുന്നു പാലക്കാട്​: നഗരത്തിൽ കോവിഡ്​ വ്യാപനം രൂക്ഷമാകു​േമ്പാഴും . കലക്​​ടറേറ്റ്​ കോംപ്ലക്​സിലെ സബ്​ രജിസ്​ട്രാർ ഒാഫിസ്​, മോ​േട്ടാർ വാഹന വകുപ്പ്​ ​ഒാഫിസ് എന്നിവിടങ്ങളിലൊന്നും ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നില്ല. രണ്ട്​ മീറ്റർ അകലം പാലിക്കണമെന്ന്​ പോസ്​റ്റർ പതിച്ചതല്ലാതെ ആളുകളെ മാറ്റിനിർത്താൻ ഉദ്യോഗസ്ഥർ മെനക്കെടുന്നുമില്ല. സിവിൽ സ്​​േറ്റഷ​ൻെറ താഴത്തെ നിലയിലുള്ള സബ്​ രജിസ്​ട്രാർ ഒാഫിസ്​ വരാന്തയിലും ഒാഫിസിനകത്തും ഉച്ചവരെ തിരക്ക്​ ഒഴിഞ്ഞ നേരമില്ല. വെണ്ടർമാർക്ക്​ മുന്നിലും ആളുകൾ നിശ്ചിത അകലം പാലിക്കാതെ നിൽക്കുകയാണ്​. ഒാഫിസിന്​ അകത്ത്​ ആധാരം എഴുത്തുകാരും തിരക്കുകയാണ്​. ആളുകൾക്ക്​ മാർഗനിർദേശം നൽകാൻ സബ്​രജിസ്​ട്രാർ ഒാഫിസിലെ ഉദ്യോഗസ്ഥർ തയാറാകുന്നില്ല. തിരക്ക്​ ഒഴിവാക്കാനുള്ള നടപടികളും ഇവരുടെ ഭാഗത്തുനിന്ന്​ ഉണ്ടാവുന്നില്ല. മോ​േട്ടാർ വാഹന വകുപ്പി​ൻെറ ഒാഫിസിന്​ അകത്തേക്ക്​ പ്രവേശനം വിലക്കിയിട്ടു​െണ്ടങ്കിലും പുറത്ത്​ വിവിധ സേവനങ്ങൾക്കായി എത്തുന്നവരുടെ തിരക്കാണ്​. ഇ-സേവ കൗണ്ടറിൽ ആളുകളെ നിയന്ത്രിക്കാൻ അധികൃതർക്ക്​ കഴിയുന്നില്ല. pew distence പാലക്കാട്​ സിവിൽ സ്​റ്റേഷനിലെ സബ്​ രജിസ്​ട്രാർ ഒാഫിസ് വരാന്തയിലെ ആൾത്തിരക്ക്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story