Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightദുബൈയിലേക്ക്...

ദുബൈയിലേക്ക് സന്ദർശകവിസക്കാർക്ക്​ പുതിയ നിബന്ധനകൾ

text_fields
bookmark_border
ദുബൈയിലേക്ക് സന്ദർശകവിസക്കാർക്ക്​ പുതിയ നിബന്ധനകൾ ദുബൈ: ദുബൈയിലേക്കെത്തുന്ന സന്ദർശക വിസക്കാർക്ക്​ പുതിയ നിബന്ധനകൾ. ഇതുമായി ബന്ധപ്പെട്ട്​ ട്രാവൽ ഏജൻസികൾക്ക്​ നിർദേശം ലഭിച്ചു. പുതിയതായി അപേക്ഷിക്കുന്ന​വർക്ക്​ നിബന്ധനകൾ ബാധകമായിരിക്കും ഇത്​ സംബന്ധിച്ച്​ സിസ്​റ്റത്തിലും അപ്​ഡേഷൻ വന്നു. എന്നാൽ, ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. സാധാരണ ഗതിയിൽ റിേട്ടൺ ടിക്കറ്റുണ്ടെങ്കിൽ ആർക്കും സന്ദർശക വിസയിൽ ദുബൈയിലേക്ക് വരാൻ കഴിയും. എന്നാൽ, പുതിയ നിബന്ധന വന്നതോടെ കൂടുതൽ രേഖകൾ ഹാജരാക്കേണ്ടി വരും. നിശ്ചിത തീയതിയിൽ മടങ്ങുമെന്ന സത്യവാങ്ങ്മൂലം, ആറു മാസത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഹോട്ടൽ റിസർവേഷൻ അതല്ലെങ്കിൽ താമസ സ്ഥലം സംബന്ധിച്ച വിവരങ്ങൾ എന്നിവ കൂടി റിേട്ടൺ ടിക്കറ്റിനൊപ്പം സബ്​മിറ്റ്​ ചെയ്യണം. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സന്ദർശിക്കുന്നവർ അവരുടെ പൂർണ വിവരവും മറ്റു രേഖകൾക്കൊപ്പം കൈമാറണം. സമ്മേളനം, പ്രദർശനം എന്നിവയിൽ പ​െങ്കടുക്കാൻ വരുന്നവർ മറ്റു രേഖകൾക്കൊപ്പം ക്ഷണക്കത്തു കൂടി കൈമാറണം. കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തി വെച്ചിരുന്ന ദുബൈയിൽ നിന്നുള്ള സന്ദർശക, ടൂറിസ്റ്റ് വിസകൾ ജൂലൈ അവസാനം മുതലാണ് പുനരാരംഭിച്ചത്്. ആഗസ്​റ്റ്​ രണ്ടാം വാരത്തോടെ ആയിരക്കണക്കിന് പ്രവാസികളാണ്​ ദുബൈയിലേക്ക് മടങ്ങിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story