Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവ്യാജമദ്യം നിർമിച്ച ...

വ്യാജമദ്യം നിർമിച്ച ആളെ പിടികൂടി

text_fields
bookmark_border
pew liquer prathi gangadaran കിഴക്കഞ്ചേരി: വീടി​ൻെറ പിറകുവശത്ത് വ്യാജമദ്യം നിർമിച്ചുകൊണ്ടിരുന്ന ആളെ മംഗലംഡാം പൊലീസ് പിടികൂടി. ഇളവംപാടം-തച്ചക്കോട് പൊട്ടംകുഴിയിൽ ഗംഗാധരനാണ്​ (56) പിടിയിലായത്​. 10 ലിറ്റർ വാഷും അരലിറ്റർ വാറ്റുചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടർന്ന് മംഗലംഡാം പൊലീസ് നടത്തിയ റെയ്ഡിലാണ് പിടിയിലായത്. മംഗലംഡാം സി.ഐ കെ.ടി. ശ്രീനിവാസൻ, എസ്.ഐ സുന്ദരൻ, അബ്​ദുന്നാസർ, ഷിജു, മനോജ്, ശിവദാസൻ, ഷെഫിമോൻ എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്. കിണർ ഇടിഞ്ഞുതാഴ്ന്നു വടക്കഞ്ചേരി: കനത്തമഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു. കിഴക്കഞ്ചേരി ഇളവംപാടം മുളന്തറ വീട്ടിൽ റോസമ്മ സെബാസ്​റ്റ്യ​‍ൻെറ വീട്ടുകിണറാണ് ശനിയാഴ്ച വൈകീേട്ടാടെ ഇടിഞ്ഞത്. 28 വർഷം പഴക്കമുള്ള കിണർ സിമൻറ് റിങ്​ ഇട്ടതായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി കിണറിലെ വെള്ളം കലങ്ങി നുരവന്നിരുന്നതായി വീട്ടുകാർ പറഞ്ഞു. pew kiner കിഴക്കഞ്ചേരി ഇളവം പാടത്ത് കിണർ ഇടിഞ്ഞുതാഴ്ന്നനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story