Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഡ്രൈവറും സഹായിയും​...

ഡ്രൈവറും സഹായിയും​ കോവിഡ്​ നെഗറ്റിവ്​ തെളിയിക്കണം; കൊയ്ത്ത് യന്ത്രം പൊലീസ്​ തടഞ്ഞു

text_fields
bookmark_border
ഗോവിന്ദാപുരം: ഡ്രൈവറുടെ കോവിഡ് പരിശോധന നെഗറ്റിവായ ശേഷം വന്നാൽ മതിയെന്ന്​ പറഞ്ഞ്​ വടവന്നൂരിൽ പൊലീസ്​ കൊയ്ത്ത് യന്ത്രം തടഞ്ഞു. സേലം ആത്തൂരിൽ നിന്നെത്തിയ യന്ത്രം വ്യാഴാഴ്​ച രാവിലെയാണ്​ തടഞ്ഞുവെച്ചത്. ഒന്നര മണിക്കൂറിനു ശേഷം യന്ത്ര ഏജൻറ് ജാഫർ ചെക്ക്​​പോസ്​റ്റിലെത്തി കോവിഡ് പരിശോധന നടത്തി ഫലം പോലീസ് സ്​റ്റേഷനിൽ ഏൽപ്പിക്കാമെന്നറിയിച്ചതോടെ യന്ത്രം കടത്തിവിട്ടു. ഒപ്പമെത്തിയ രണ്ടുപേർക്ക്​ പാലക്കാട് മെഡിക്കൽ കോളജാശുപത്രിയിൽ ആൻറിജൻ പരിശോധന നടത്തിയതായും ഫലം നെഗറ്റിവാണെന്നും ഏജൻറ് പറഞ്ഞു. എന്നാൽ മെഡിക്കൽ കോളജാശുപത്രിയിൽ നിന്ന്​ ഔദ്യോഗികമായി ഫലമറിയിച്ച ശേഷമേ കൊയ്ത്ത് യന്ത്രത്തെ വടവന്നൂരിൽ പ്രവർത്തിക്കാൻ അനുവദിക്കൂവെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. pew koith ഗോവിന്ദാപുരത്ത് പൊലീസ് പിടിച്ചിട്ട കൊയ്ത്ത് യന്ത്രം
Show Full Article
TAGS:
Next Story