Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസി.പി.എം പഞ്ചായത്ത്...

സി.പി.എം പഞ്ചായത്ത് ഭരണസമിതി പരാജയമെന്ന്​

text_fields
bookmark_border
പറളി: പറളിയിൽ സി.പി.എം പഞ്ചായത്ത് ഭരണസമിതി എല്ലാ മേഖലകളിലും പരാജയമാണെന്ന്​ ബി.ജെ.പി പഞ്ചായത്തംഗങ്ങൾ ആരോപിച്ചു. 14 റോഡുകൾ ടെൻഡർ കഴിഞ്ഞു. എന്നാൽ ഒറ്റയടിക്ക് എല്ലാം നിരസിച്ചു. 2019-20 വർഷം 1.5 കോടി രൂപ ലാപ്സാക്കി. ഈ വർഷം 90 ലക്ഷം രൂപ ലാപ്സാക്കി. പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ രാഷ്​ട്രീയ പ്രേരിതമാണെന്നും ബി.ജെ.പി പഞ്ചായത്തംഗങ്ങളായ പി.ടി. മുരളീധരൻ, സച്ചിതാനന്ദൻ, സുരേഷ്, ഭവജൻ എന്നിവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പോസ്​റ്റോഫിസ് ധർണ ആലത്തൂർ: മൊറൊട്ടോറിയം രണ്ട് വർഷത്തേക്ക് കൂടി നീട്ടുക, മൊറൊട്ടോറിയം കാലത്തെ പലിശയും പിഴപ്പലിശയും ഒഴിവാക്കുക, സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാറി​ൻെറ നയം വ്യക്തമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എൻ.സി.പി ആലത്തൂരിൽ ബ്ലോക്ക് കമ്മിറ്റി ആഭിമുഖ്യത്തിൽ പോസ്​റ്റോഫിസ്​ ധർണ നടത്തി. ദേശീയ സമിതി അംഗം അഡ്വ. എ.കെ. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് ഇസ്മയിൽ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എസ്. ബഷീർ, പി.എം. അബ്​ദുൽ ജലീൽ, കെ. കലാധരൻ എന്നിവർ സംസാരിച്ചു. pew ncp എൻ.സി.പി ആലത്തൂർ ബ്ലോക്ക് കമ്മിറ്റി ഹെഡ്പോസ്​റ്റോഫിസിന് മുമ്പിൽ നടത്തിയ ധർണ ദേശീയ സമിതിയംഗം എ.കെ. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്യുന്നു അക്ഷരങ്ങൾ അഗ്നി, വായന മരിക്കരുത്​ -എം.എൻ. കാരശ്ശേരി പെരിങ്ങോട്ടുകുറുശ്ശി: അക്ഷരങ്ങൾ അഗ്നിയാണെന്നും വായന മരിക്കാൻ അനുവദിക്കരുതെന്നും വായനശാലകൾ നാട്ടി​ൻെറ സ്പന്ദനമാന്നെന്നും പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ പ്രഫ. എം.എൻ. കാരശ്ശേരി. പെരിങ്ങോട്ടുകുറുശ്ശിയിൽ സഖാവ് പി. കൃഷ്ണപിള്ള സ്മാരക വായനശാല ഉദ്ഘാടനത്തി​ൻെറ ഭാഗമായി ഓൺലൈനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ്​ ടി.കെ. നാരായണദാസ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നടൻ പ്രേംകുമാർ സംസാരിച്ചു. പെരിങ്ങോട്ടുകുറുശ്ശി വടക്കുംപുറത്ത് സ്ഥാപിച്ച സഖാവ് പി. കൃഷ്ണപ്പിള്ള സ്മാരക വായനശാല കെട്ടിടം സി.പി.എം കുഴൽമന്ദം ഏരിയ സെക്രട്ടറി എസ്. അബ്​ദുൽ റഹ്​മാൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ വി.കെ. കൃഷ്ണമൂർത്തി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ എ. അനിതാനന്ദൻ, സി.പി.എം ലോക്കൽ സെക്രട്ടറി കെ. ശിവദാസൻ, ശാസ്ത്രസാഹിത്യ പരിഷത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്​ ​മോഹനൻ ചങ്ങരത്ത്, കെ.പി. രവിശങ്കർ, പി.വി. ബാലസുബ്രഹ്മണ്യൻ, റിയാസ്, മുരളി തുടങ്ങിയവർ സംസാരിച്ചു സാഹിത്യകാരൻ ജയപ്രകാശ് സ്വാഗതവും കൺവീനർ വി.എസ്. സുരേന്ദ്രനാഥൻ നന്ദിയും പറഞ്ഞു. pew vayanashala പെരിങ്ങോട്ടുകുറുശ്ശിയിൽ പ്രവർത്തനമാരംഭിച്ച പി. കൃഷ്ണപ്പിള്ള സ്മാരക വായനശാല
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story