Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസപ്ലൈകോ-മില്ലുടമ...

സപ്ലൈകോ-മില്ലുടമ തർക്കം; നെല്ല്​ സംഭരണം താളംതെറ്റും

text_fields
bookmark_border
കൈകാര്യച്ചെലവ്​ ഉയർത്തണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചിട്ടില്ല പാലക്കാട്: സർക്കാർ കനിഞ്ഞി​െല്ലങ്കിൽ സപ്ലൈകോ നെല്ലുസംഭരണം പ്രതിസന്ധിയിലാകും. കൈകാര്യച്ചെലവ് വർധിപ്പിക്കണമെന്നും ഇൻഷുറൻസ് സംഖ്യ സപ്ലൈകോ വഹിക്കണമെന്നുമാണ് മില്ലുടമകളുടെ ആവശ്യം. ഇവ അംഗീകരിച്ചില്ലെങ്കിൽ സംഭരണത്തിൽനിന്ന്​ വിട്ടുനിൽക്കാനാണ് മില്ലുടമകളുടെ തീരുമാനം. കൈകാര്യച്ചെലവ് ക്വിൻറലിന് 214ൽനിന്ന് 274 രൂപയായി ഉയർത്തണമെന്നാണ് ഇവരുടെ ആവശ്യം. 2017 മുതൽ കൈകാര്യച്ചെലവ് വർധിപ്പക്കണമെന്നും, തിരികെ നൽകുന്ന അരി 68 കിലോ‍യിൽനിന്ന്​ 64 കിലോയായി ചുരുക്കണമെന്നും മില്ലുടമകൾ സർക്കാറിനോട് ആവശ്യപ്പെടുന്നുണ്ട്. അരിവിഹിതത്തിൽ മാത്രമാണ് സംസ്ഥാന സർക്കാർ കുറവ് വരുത്തിയത്. നിലവിൽ, 100 കിലോ നെല്ല് സംഭരിച്ചാൽ 64.5 കിലോ അരി മില്ലുടമകൾ സർക്കാറിന് തിരികെ നൽകണം. കർഷകരിൽനിന്ന്​ നെല്ല് സംഭരിച്ച് അവ അരിയാക്കി തിരികെ സപ്ലൈകോക്ക്​ നൽകാനാണ് കൈകാര്യച്ചെലവ് നൽകുന്നത്. കൈകാര്യച്ചെലവ്​ ഉയർത്തണമെന്ന മില്ലുടമകളുടെ ആവശ്യം സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചെങ്കിലും ഇതുവരെ അംഗീകരിച്ചിട്ടില്ല. കൈകാര്യച്ചെലവിൽ ഇപ്പോൾ നൽകുന്ന 214ൽ 175 രൂപ ​കേന്ദ്ര സർക്കാറും ബാക്കി സംസ്ഥാന സർക്കാറുമാണ്​ വഹിക്കുന്നത്. തിരികെ നൽകുന്ന അരിയുടെ അളവ് ഉയർത്തണമെന്ന നിലപാടാണ് കേന്ദ്ര സർക്കാറിനുള്ളത്. ഇത്​ പല ചർച്ചകളിലും കേ​ന്ദ്ര സർക്കാർ പ്രതിനിധികൾ മുന്നോട്ടുവെച്ചിട്ടുണ്ട്​. ​ഇതിനാൽ തിരികെ നൽകുന്ന അരി കുറവ്​ വരുത്തണമെന്ന മില്ലുടമകളുടെ ആവശ്യം അംഗീകരിക്കാനിടയില്ല. കേന്ദ്രത്തി​ൻെറ അംഗീകാരം ലഭിക്കാത്തതിനാൽ 64.5 കിലോ കഴിഞ്ഞുള്ള 3.5 കിലോ അരിക്ക്​ സംസ്ഥാന സർക്കാർ മില്ലുടമകൾക്ക് പണം നൽകിയാണ് വാങ്ങുന്നത്. ഇൗ ആവശ്യം കൊയ്​ത്ത്​ സമയങ്ങളിൽ മാത്രം ഉന്നയി​ക്കപ്പെടുന്നതിനാൽ തർക്കം നീണ്ട്​ സംഭരണം വൈകുന്നത്​ പതിവാണ്​. കെ. മുരളി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story