Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅലനല്ലൂർ പാലിയേറ്റിവ്​ ...

അലനല്ലൂർ പാലിയേറ്റിവ്​ പെൻഷൻ പദ്ധതി മാതൃക ^എൻ. ഷംസുദ്ദീൻ

text_fields
bookmark_border
അലനല്ലൂർ പാലിയേറ്റിവ്​ പെൻഷൻ പദ്ധതി മാതൃക -എൻ. ഷംസുദ്ദീൻ അലനല്ലൂർ: പഞ്ചായത്ത് പാലിയേറ്റിവ് അംഗങ്ങൾക്ക് നടപ്പാക്കിയ പെൻഷൻ പദ്ധതി സംസ്ഥാനത്തിന് മാതൃകയാണെന്നും പദ്ധതി സർക്കാറുകൾക്ക് വലിയ ആശയമാണ് നൽകുന്നതെന്നും അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ. അലനല്ലൂർ പഞ്ചായത്ത് പാലിയേറ്റിവ് അംഗങ്ങൾക്കായി നടപ്പാക്കിയ പെൻഷൻ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്തിൽ രജിസ്​റ്റർ ചെയ്ത് രോഗീപരിചരണം ലഭിച്ചുകൊണ്ടിരിക്കുന്ന പാലിയേറ്റിവ് അംഗങ്ങളിൽ 150 അംഗങ്ങൾക്കാണ് പെൻഷൻ നടപ്പാക്കിയത്. ജനപ്രതിനിധികളും അയൽക്കൂട്ടം അംഗങ്ങളും സമാഹരിച്ച തുക വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. പഞ്ചായത്ത് പ്രസിഡൻറ് ഇ.കെ. രജി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ റഷീദ് ആലായൻ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡൻറ് ടി. അഫ്സറ, വികസനകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ കെ. രാധാകൃഷ്ണൻ, ക്ഷേമകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ കെ. സീനത്ത്, പി. മുസ്തഫ, എൻ. ഉമർ ഖത്താബ്, ദേവകി ടീച്ചർ, എം. മെഹർബാൻ, ബഷീർ തെക്കൻ, കെ. വേണുഗോപാൽ, രവികുമാർ, ടോമി തോമസ്, സുലോചന, രേണു, സൽമ എന്നിവർ പ​െങ്കടുത്തു. pew pension ulkadanam അലനല്ലൂർ പഞ്ചായത്ത് പാലിയേറ്റിവ് പെൻഷൻ പദ്ധതി അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു വീടിന് മുകളിൽ മരം വീണു അലനല്ലുർ: ശക്തമായ മഴയിലും കാറ്റിലും എടത്തനാട്ടുകര മുണ്ടക്കുന്നിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. തോണിക്കര ഉമ്മറി​ൻെറ വീടിനാണ് മരം വീണ് കേടുപാടുകൾ സംഭവിച്ചത്. ഞായറാഴ്ച വൈകീട്ടുണ്ടായ ശക്തമായ മഴയിലാണ് സംഭവം. ചുറ്റുമതിൽ തകർന്നു അലനല്ലൂർ: വെള്ളിയാർ പുഴയിൽ കഴിഞ്ഞ ദിവസമുണ്ടായ മലവെള്ളപ്പാച്ചിലിൽ വീടി​ൻെറ ചുറ്റുമതിൽ തകർന്നു. പുഴയുടെ സമീപം താമസിക്കുന്ന വാക്കയിൽക്കടവിലെ കൂരിക്കാടൻ ഹംസയുടെ വീടി​ൻെറ ചുറ്റുമതിലാണ് തകർന്നത്. ഞായറാഴ്ച രാത്രി എ​േട്ടാടെയായിരുന്നു സംഭവം. pew chittumadhil thakarnu മലവെള്ളപ്പാച്ചിലിൽ തകർന്ന വാക്കയിൽക്കടവിലെ കൂരിക്കാന ഹംസയുടെ വീടി​ൻെറ മതിൽ
Show Full Article
TAGS:
Next Story